ഈ ഫോണിന് ഒരു പ്രതേകതയുണ്ട്;റിയൽമി Narzo 50A എത്തുന്നു

Updated on 22-Apr-2022
HIGHLIGHTS

Realme Narzo 50A Prime ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു

ഈ ഫോണുകൾക്ക് ഒപ്പം ചാർജറുകൾ ലഭിക്കില്ല എന്നാണ് അറിയുന്നത്

റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു .Realme Narzo 50A Prime എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ പുറത്തിറങ്ങുന്നത് .ഈ ഫോണിന് ഒരു വലിയ പ്രതേകതയുണ്ട് .ഈ സ്മാർട്ട് ഫോണുകളുടെ ബോക്സിൽ ചാർജറുകൾ ലഭിക്കില്ല എന്നാണ് ഏറ്റവും ഒടുവിൽ അറിയുവാൻ സാധിക്കുന്ന വിവരങ്ങൾ .ബഡ്ജറ്റ് റെയ്ഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ തന്നെയാണ് Realme Narzo 50A Prime എന്ന സ്മാർട്ട് ഫോണുകൾ .ഈ ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കാം .

REALME NARZO 50A PRIME SPECS AND FEATURES (EXPECTED)

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കുന്നത്  6.6-inch FHD+ IPS LCD ഡിസ്‌പ്ലേയാണ് .ബഡ്ജറ്റ് റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ ആയതുകൊണ്ട് തന്നെ ബഡ്ജറ്റ് പ്രോസ്സസറുകൾ തന്നെ പ്രതീക്ഷിക്കാം .അങ്ങനെയാണെങ്കിൽ Unisoc T612 പ്രോസ്സസറുകളിൽ ആകും ഇത് എത്തുക .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ പുറത്തിറങ്ങും എന്നാണ് സൂചനകൾ .അതുപോലെ തന്നെ Android 11ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ 4G VoLTE, WiFi, Bluetooth 5.0 എന്നിവ മറ്റു സവിശേഷതകളാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളിൽ 50MP+2MP+0.3MP ക്യാമറകൾ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകളിൽ പ്രതീക്ഷിക്കാം .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 5000mAhന്റെ ബാറ്ററി ലൈഫ് ഇത് ലഭിക്കുന്നതാണ് എന്നാണ് സൂചനകൾ .10000 രൂപ റെയ്ഞ്ചിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :