പ്രണവിന്റെ ഹൃദയം സിനിമ OTT ൽ എത്തുന്ന തീയ്യതി പ്രഖ്യാപിച്ചു
പ്രണവിന്റെ ഹൃദയം സിനിമ OTT ൽ എത്തുന്ന തീയ്യതി പ്രഖ്യാപിച്ചു
ഫെബ്രുവരി 18 നു ആണ് ഹൃദയം OTTൽ എത്തുന്നത്
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് ഹൃദയം എന്ന സിനിമ .ജനുവരി മാസ്സത്തിൽ പുറത്തിറങ്ങിയ ഈ സിനിമ കേരളത്തിൽ നിന്നും മാത്രം കോടികളുടെ കളക്ഷനുകളാണ് നേടിയിരുന്നത്.ആഗോള തലത്തിൽ ഈ സിനിമയ്ക്ക് മികച്ച വരവേൽപ്പായിരുന്നു ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ ഇതാ ഒരു മാസ്സം പിന്നിടുമ്പോൾ ഈ സിനിമ OTT ൽ എത്തുന്നു .ഫെബ്രുവരി 18 നു ആണ് ഈ സിനിമ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ വഴി എത്തുന്നത് .
OTT വഴികാണുവാൻ സാധിക്കുന്ന മറ്റു സിനിമകൾ നോക്കാം
SHYAM SINGHA ROY : തെലുങ്കിൽ അടുത്തിടെയിറങ്ങിയ ഒരു സിനിമയാണ് shyam singha roy .നാനി നായകനായി അഭിനയിക്കുന്ന ഈ സിനിമ ഇപ്പോൾ നെറ്റ് ഫ്ലിക്സ് വഴി കാണുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ നെറ്റ് ഫ്ലിക്സിൽ ട്രെൻഡിങ്ങിൽ ആണ് ഇത്
PUSHPA : പാൻ ഇന്ത്യൻ റിലീസ് ആയി എത്തിയ മറ്റൊരു ചിത്രംമാണ് പുഷ്പ .അല്ലു അർജുൻ നായകനായി അഭിനയിക്കുന്ന ഈ സിനിമ ഇപ്പോൾ ആമസോൺ പ്രൈം വഴി കാണുവാൻ സാധിക്കുന്നതാണ് .ആമസോണിൽ ഇപ്പോൾ ട്രെൻഡിങ്ങിൽ ഉള്ള സിനിമകൂടിയാണിത് .
BRO DADDY :മോഹൻ ലാൽ നായകനായി പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമകളിൽ ഒന്നാണ് ബ്രോ ഡാഡി .പൃഥ്വിരാജ് സുകുമാരൻ ആണ് ഈ സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് .ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ വഴി ഇപ്പോൾ കാണുവാൻ സാധിക്കുന്നതാണ് .