ജൂലൈ മാസ്സത്തിൽ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയ രണ്ടു സ്മാർട്ട് ഫോണുകൾ ആയിരുന്നു വൺപ്ലസ് നോർഡ് 2 കൂടാതെ മോട്ടോറോള ജി 42 എന്നി സ്മാർട്ട് ഫോണുകൾ .ഇതിൽ വൺപ്ലസ് നോർഡ് 2T സ്മാർട്ട് ഫോണുകളുടെ ആദ്യ സെയിൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിലൂടെ ജൂലൈ 5നു നടക്കുന്നതാണ് .അതുപോലെ തന്നെ മോട്ടോറോളയുടെ G42 എന്ന സ്മാർട്ട് ഫോണുകളുടെ ആദ്യ സെയിൽ ജൂലൈ 11 നു ഫ്ലിപ്പ്കാർട്ടിലൂടെ നടക്കുന്നതാണ് .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.43-inch FHD+ 90Hz ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek’s Dimensity 1300 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം മുതൽ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഈ OnePlus Nord 2T സ്മാർട്ട് ഫോണുകൾ Android 12 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തനം നടക്കുന്നത് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് പ്രവർത്തനം നടക്കുന്നത് .5G, 4G LTE, dual-band WiFi 6, Bluetooth 5.2, GPS എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു . ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4500mAhന്റെ ബാറ്ററി കരുത്തിലാണ് ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 80W സൂപ്പർ VOOC ഫാസ്റ്റ് ചാർജിങും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വിപണിയിൽ എത്തിയ മോഡലുകൾക്ക് 28999 രൂപയും കൂടാതെ 12 ജിബിയുടെ റാം വേരിയന്റുകൾക്ക് 33999 രൂപയും ആണ് വില വരുന്നത് .
ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.47 ഇഞ്ചിന്റെ FHD+ AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .അതുപോലെ തന്നെ 2400 x 1080 പിക്സൽ റെസലൂഷനും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 680 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ഇത് 5ജി സപ്പോർട്ട് ലഭിക്കുന്ന ഫോൺ ആല്ല .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ Android 12 ലാണ് പ്രവർത്തനം നടക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 50+8+2MP പിൻ ക്യാമറകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .
അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 5000mAhന്റെ ബാറ്ററി കരുത്തിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .20W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .13999 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത് .4G LTE, UMTS, GSM,4G, 3G, 2G എന്നിവ ഈ സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകളാണ് .