7000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന രണ്ടു സ്മാർട്ട് ഫോണുകൾ

Updated on 30-Jul-2019
HIGHLIGHTS

കൂൾപാഡ്‌ കൂൾ 3 പ്ലസ് ;5.70 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് കൂൾപാഡ്‌ കൂൾ 3 പ്ലസ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളിൽ 19:9 ഡിസ്പ്ലേ റെഷിയോയും ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട് .ആന്തരിക സവിശേഷതകൾ പറയുകയെണെങ്കിൽ  MediaTek Helio A22 (MT6761) പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9 Pie ൽ തന്നെയാണ് കൂൾപാഡ്‌ കൂൾ 3 പ്ലസ് സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

രണ്ടു വേരിയന്റുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്നതാണു് .2 ജിബിയുടെ റാംമ്മിൽ കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ലഭ്യമാകുന്നു .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഡ്യൂവൽ പിൻ ക്യാമറകളാണ് കൂൾപാടിന്റെ ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്കുള്ളത് .13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

കൂടാതെ 3000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .G LTE, Wi-Fi, Bluetooth v5.0, GPS/ A-GP,മൈക്രോ USB പോർട്ട് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .2 ജിബിയുടെ റാംമ്മിൽ 16 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്ന മോഡലുകൾക്ക് ആമസോണിൽ 5999 രൂപയും കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്ന മോഡലുകൾക്ക് 6499 രൂപയും ആണ് വിലവരുന്നത് .

സാംസങ്ങിന്റെ ഗാലക്സി M10 ; 6.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ വാട്ടർ ഡ്രോപ്പ് notch ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്നാണ് ഇതിന്റെ ബാറ്ററി ലൈഫ് .3,400mAhന്റെ ബാറ്ററി ലൈഫാണ് ഈ സ്മാർട്ട് ഫോണുകളുടെ ബാറ്ററി കാഴ്ചവെക്കുന്നത് .13MP ഡ്യൂവൽ പിൻ ക്യാമറകളാണ് ഇതിനുള്ളത് .കൂടാതെ 5  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

Exynos 7870 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇതിന്റെ വിപണിയിലെ വില ആരംഭിക്കുന്നത്  Rs 6990 രൂപമുതലാണ്  .Android Oreo v8.1  ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് 3 ജിബിയുടെ റാംമ്മിലായിരുന്നു .2 / 3 ജിബിയുടെ റാം കൂടാതെ 16GB/32GBയുടെ ഇന്റെർണൽ സ്റ്റോറേജുകളിലാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

ഇപ്പോൾ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഫാസ്റ്റ് അൺലോക്കിങ് സംവിധാനം കൂടാതെ 6.22 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയുമാണ് . 512GBവരെ ഇതിന്റെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഇപ്പോൾ ആമസോണിൽ നിന്നും സാംസങ്ങ് ഗാലക്സി M10 പുറത്തിറക്കിയ 2 ജിബിയുടെ റാം വേരിയന്റുകളാണ് 6990 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :