10000 രൂപയ്ക്ക് താഴെ 5000mAh ബാറ്ററി ലൈഫിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ

Updated on 05-Jul-2020
HIGHLIGHTS

മികച്ച ബാറ്ററി ലൈഫിൽ വാങ്ങിക്കാവുന്ന രണ്ടു സ്മാർട്ട് ഫോണുകൾ

5000mah ബാറ്ററിയിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളാണ് ഇത്

റിയൽമിയുടെ C3ഐ -സവിശേഷതകൾ

6.5 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ്(waterdrop notch ) ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 720×1,600 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സംരക്ഷണത്തിന്  Corning Gorilla Glass 3 പ്രൊട്ടക്ഷനും ഇതിനു ലഭ്യമാകുന്നതാണു് .

കൂടാതെ ഈ ഫോണുകൾക്ക് octa-core MediaTek Helio G70 SoC പ്രോസസ്സറുകളും നൽകിയിരിക്കുന്നു .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 10 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 3 ജിബിയുട റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജ് & 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .

ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .12 + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .5000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്കുണ്ട് .ഈ ഫോണുകളുടെ വില ആരംഭിക്കുന്നത് VND 25,90,000 (ഏകദേശം  Rs. 8,500) രൂപയ്ക്ക് അടുത്ത് വരും.ഉടൻ തന്നെ ഇന്ത്യൻ വിപണിയിലും പ്രതീക്ഷിക്കാം .

റിയൽമിയുടെ NARZO 10A -സവിശേഷതകൾ

 റിയൽമിയുടെ പുതിയ  Narzo 10A സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു .6.5 ഇഞ്ചിന്റെ Mini-drop ഫുൾ സ്ക്രീൻ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ ഗെയിമുകൾ കളിക്കുന്നവർക്കും വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണ് .അതിനു കാരണം ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G70 പ്രൊസസ്സറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .12 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 5000mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .3 കാർഡ് സ്ലോട്ടുകൾ ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .3 ജിബി റാം കൂടാതെ 32 ജിബി സ്റ്റോറേജിലാണ് ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .3 ജിബി 32 ജിബി വേരിയന്റുകൾക്ക് വിപണിയിൽ 8499 രൂപയാണ് വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :