പുതിയ ഐക്കണ്സ് പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഇതാ അൺഅക്കാദമി

പുതിയ ഐക്കണ്സ് പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഇതാ അൺഅക്കാദമി
HIGHLIGHTS

ഐക്കണ്സ് പ്ലാറ്റ്ഫോം അവതരിപ്പിച്ച് അണ്അക്കാദമി

Unacademy Icon ആണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്

ഇന്ത്യയിലെ ഏറ്റവും വലിയ  പഠന പ്ലാറ്റ്ഫോമായ അണ്അക്കാദമി,  അണ്അക്കാദമി ഐക്കണ്സ് എന്ന പേരില് പുതിയ പഠന പ്ലാറ്റ്ഫോം അവതരിപ്പിച്ചു.  വിവിധ മേഖലകളിലെ പ്രഗത്ഭരിലൂടെ ഘടനാപരമായ പാഠ്യപദ്ധതി ലഭ്യമാക്കാനാണ് ഇതിലൂടെ അണ്അക്കാദമി ലക്ഷ്യമിടുന്നത്.

കല, കായികം, വാണിജ്യം, വ്യവസായം തുടങ്ങിയ വിവിധ മേഖലകളിലെ പ്രതിഭകളെ അണ്അക്കാദമി ഐക്കണ്സില് കൂട്ടിയിണക്കുകയും അവര്ക്ക് വൈദഗ്ധ്യമുള്ള വിഷയത്തില് സവിശേഷമായ പാഠങ്ങള് ലഭ്യമാക്കുകയുമാണ് ചെയ്യുക. ഒരൊറ്റ സബ്സ്ക്രിപ്ഷനില് രാജ്യത്തുടനീളമുള്ള പഠിതാക്കള്ക്ക് അവരില് നിന്ന് പഠിക്കാന് അണ്കാഡമി ഐക്കണ്സ് അവസരം നല്കും. ആദ്യ ഘട്ടത്തില് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും പിന്നീട് മറാത്തി, കന്നട, തെലുങ്ക്, തമിഴ് ഭാഷകളിലും പാഠങ്ങള് ലഭ്യമാകും.

'ക്രിക്കറ്റ് വിത്ത് സച്ചിന്' എന്നതാണ് ആദ്യ  ഐക്കണ്സ് സെഗ്മെന്റ്.ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്ക്കറുമായി ചേര്ന്നാണ് ഇതിന്റെ ഉള്ളടക്കം വികസിപ്പിച്ചിരിക്കുന്നത്. ഏഴ് മണിക്കൂറിലധികം ദൈര്ഘ്യമുള്ള മുപ്പത്തിയൊന്ന് സംവേദനാത്മക (ഇന്ററാക്ടീവ്) പാഠങ്ങളുടെ പരമ്പരയിലൂടെ സച്ചിന് അണ്അക്കാദമി പഠിതാക്കള്ക്ക് അറിവ് പകരും. സച്ചിന് ടെണ്ടുല്ക്കറും സഹോദരന് അജിത് ടെണ്ടുല്ക്കറും ചേര്ന്നാണ് പാഠ്യപദ്ധതി തയ്യാറാക്കിയത്.ഇന്-ഷോ ഗ്രാഫിക്സ്,ആനിമേഷന്  എന്നിവ പോലുള്ള വിവിധ സാധ്യതകള് ഉപയോഗിച്ചാണ് കോഴ്സ് ആകര്ഷകവും സംവേദനാത്മകവുമാക്കിയിരിക്കുന്നത്.

ഒരു വര്ഷത്തേയ്ക്ക് 299 രൂപ എന്ന പ്രാരംഭ ഓഫറോടെ ഐക്കണ്സിനുള്ള മുന്കൂര് ബുക്കിങ് ഫെബ്രുവരി 23 ന് ആരംഭിച്ചു. കോഴ്സിന്റെ ആദ്യ പത്ത് പാഠങ്ങള് അടങ്ങിയ ഒന്നാം ഘട്ടം ഫെബ്രുവരി 28 ന് ആരംഭിയ്ക്കും. സവിശേഷമായ വിഷയങ്ങളില്, ശ്രദ്ധാപൂര്വ്വം രൂപകല്പന ചെയ്ത് വിതരണം ചെയ്യുന്ന ഈ പഠന പരിപാടിയില് നിന്ന് രാജ്യത്തെമ്പാടുമുള്ള പഠിതാക്കള്ക്ക് പ്രയോജനം ലഭിയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് അണ്അക്കാദമി ഗ്രൂപ്പിന്റെ സഹ സ്ഥാപകനും സിഇഒയുമായ ഗൗരവ് മുഞ്ജാല് പറഞ്ഞു.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo