TikTok ഉപഭോതാക്കൾക്ക് സന്തോഷവാർത്ത ;അവരുടെ Jianguo Pro 3 സ്മാർട്ട് ഫോൺ എത്തി

Updated on 03-Nov-2019

 

ടിക്ക് ടോക്കിന്റെ ഉപഭോതാക്കൾക്ക് പുതിയ സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ എത്തിയിരിക്കുന്നു .ടിക്ക് ടോക്കിന്റെ ഉടമസ്ഥതയിൽ ഉള്ള കമ്പനിയാണ് ഇപ്പോൾ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .Jianguo Pro 3 എന്ന പേരിലാണ് പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .8 ജിബിയുടെ റാംമ്മിൽ വരെയുള്ള ഫോണുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഈ ഫോണുകളുടെ പ്രധാന സവിശേഷതകൾ നോക്കാം .

Jianguo Pro 3

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷനിൽ ഒന്നാണ് ടിക്ക് ടോക്ക് .ഇപ്പോൾ ടിക്ക് ടോക്കിന്റെ ഉടമസ്ഥതയിൽ പുതിയ ഫോണുകൾ ലോകവിപണിയിൽ എത്തിയിരിക്കുന്നു .6.39-ഇഞ്ചിന്റെ  Full HD+ അമലോഡ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .എന്നാൽ ഈ ഫോണുകൾ പെർഫോമൻസിനും മുൻഗണന നൽകിയിരിക്കുന്നു എന്ന് തന്നെ പറയാം .Qualcomm’s Snapdragon 855+ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

കൂടാതെ 4,000mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ട്രിപ്പിൾ പിൻ  ക്യാമറയിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .48മെഗാപിക്സൽ  Sony IMX586 + 13 മെഗാപിക്സൽ വൈഡ് ആംഗിൾ ലെന്സ് +8 മെഗാപിക്സലിന്റെ ടെലി ഫോട്ടോ ലെൻസ് കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ ആൻഡ്രോയിഡിന്റെ തന്നെ Smartisan OS ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :