Tik Tok പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത

Tik Tok പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത
HIGHLIGHTS

ടിക്ക് ടോക്ക് ഇനി തുടർന്നും ഉപയോഗിക്കാം എന്നതാണ്

കഴിഞ്ഞ ദിവസ്സമാണ്‌ ടിക്ക് ടോക്ക് പ്രേമികളെ നിരാശപ്പെടുത്തികൊണ്ടു ടിക്ക് ടോക്കിനു പിടി വീണത് .എന്നാൽ ഇപ്പോൾ ടിക്ക് ടോക്ക് തന്നെ ഒഫീഷ്യൽ ആയി അറിയിച്ചിരിക്കുന്നതാണ് ,നിലവിൽ ഉപയോഗിക്കുന്ന ഉപഭോതാക്കൾക്ക് നിലവിലും ഉപയോഗിക്കുവാൻ സാധിക്കുന്നു .എന്നാൽ ഇപ്പോൾ പ്ലേ സ്റ്റോറുകളിൽ നിന്നും മറ്റു സ്റ്റോറുകളിൽ നിന്നും നീക്കം ചെയ്തിരിക്കുകയാണ് .നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് തടസ്സമാകില്ലെന്നും ആപ്പ് തുടര്‍ന്നും ഉപയോഗിക്കാമെന്നും ടിക് ടോക് ഔദ്യോഗികമായി അറിയിച്ചു.
 

ടിക്ക് ടോക്ക് പ്ലേ സ്റ്റോറുകളിൽ നിന്നും നീക്കം ചെയ്തു 

ഇന്ത്യയിൽ തന്നെ ടിക്ക് ടോക്ക് ഇപ്പോൾ വൻ തരംഗമായിരിക്കുകയാണ് .ഏറ്റവും കൂടുതൽ ആളുകൾ ഇന്ത്യയിൽ ഉപയോഗിക്കുന്ന ഒരു ആപ്ലികേഷൻ കൂടിയാണിത് .എന്നാൽ ടിക്ക് ടോക്ക് പലതരത്തിലും ദുർവിനയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പുതിയ നടപടികൾ എടുക്കുന്നത് .ടിക്ക് ടോക്ക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു മദ്രാസ് ഹൈ കോടതി എടുത്ത സ്റ്റേ ഹൈ കോടതിയിലും വിസ്സമ്മതിക്കയുണ്ടായി .ഇപ്പോൾ പ്ലേ സ്റ്റോറുകളിൽ നിന്നും കൂടാതെ മറ്റു ഗൂഗിളിന്റെ സ്റ്റോറുകളിൽ നിന്നും നീക്കം ചെയ്തിരിക്കുകയാണ് .
 
അതിനു തൊട്ടു പിന്നാലെയാണ് ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും പുതിയ നടപടികൾ എടുക്കുവാൻ പോകുന്നത് .എന്നാൽ സുപ്രിം കോടതിയിൽ ഇതിനെതിരെ നടക്കുന്ന കേസ് ഏപ്രിൽ അവസാനത്തേക്കു മാറ്റുകയും ചെയ്തു .ടിക്ക് ടോക്ക് നിരോധിക്കുന്നതിന് കാരണം മദ്രാസ് ഹൈ കോടതി പറയുന്നത് പോണോഗ്രാഫിയെ പ്രോത്സാഹിപ്പിക്കുന്ന ആപ്ലികേഷൻ എന്നാണ് .എന്നാൽ ഇപ്പോൾ പ്ലേ സ്റ്റോറുകളിൽ നിന്നും ടിക്ക് ടോക്ക് നീക്കം ചെയ്തിരിക്കുകയാണ് .
 
കൂടാതെ ടിക്ക് ടോക്കിലെ വിഡിയോകൾ മാധ്യമങ്ങളും പ്രക്ഷേപണം ചെയ്യുന്നതിനെയും മദ്രാസ് ഹൈ കോടതി എതിർത്തിരിക്കുകയാണ് .ടിക്ക് ടോക്കിനു ഇന്ത്യയിൽ തന്നെ 54 ദശ ലക്ഷം ഉപഭോതാക്കളാണുള്ളത് .നിലവിൽ ടിക്ക് ടോക്കിനു മുകളിൽ ഒരുപാടു പരാതികളാണ് ഉയർന്നു വന്നിരിക്കുന്നത് .
Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo