സ്നാപ്ഡ്രാഗൺ പ്രോസ്സസറിൽ ഇതാ ഈ വാച്ച് പുറത്തിറക്കി ;വില ?

Updated on 12-Apr-2022
HIGHLIGHTS

TicWatch Pro 3 Ultra വാച്ചുകൾ ഇതാ വിപണിയിൽ എത്തി

Snapdragon Wear 4100 SoC പ്രോസ്സസറുകളിലാണ് എത്തിയിരിക്കുന്നത്

സ്മാർട്ട് ഫോണുകൾക്ക് പിന്നാലെ ഇതാ സ്നാപ്ഡ്രാഗൺ പ്രോസ്സസറുകൾ ഇപ്പോൾ വാച്ചുകളും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .TicWatch Pro 3 Ultra GPS എന്ന വാച്ചുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ TicWatch Pro 3 Ultra GPS വാച്ചുകളുടെ ഏറ്റവും വലിയ സവിശേഷത എന്നത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .ഇതിന്റെ മറ്റു സവിശേഷതകൾ നോക്കാം .

TICWATCH PRO 3 ULTRA GPS SPECS AND FEATURES

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ വാച്ചുകൾ 1.4-inch AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 454×454 പിക്സൽ റെസലൂഷനും കൂടാതെ 326 PPI & ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനും ഇതിനു ലഭിക്കുന്നതാണ് .IP68 വാട്ടർ കൂടാതെ ഡസ്റ്റ് സംരക്ഷണവും ഇതിനു ലഭിക്കുന്നതാണ് .

ഈ വാച്ചുകളുടെ ഏറ്റവും വലിയ സവിശേഷത എന്നത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Snapdragon Wear 4100 പ്രോസ്സസറുകളിലാണ് ഈ വാച്ചുകളുടെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ സ്റ്റോറേജുകളിൽ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ TICWATCH PRO 3 ULTRA GPS വാച്ചുകൾ  577mAh ന്റെ ബാറ്ററി കരുത്തിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .Bluetooth 5, WiFi, കൂടാതെ 100നു മുകളിൽ വർക്ഔട്ട് മോഡുകൾ എന്നിവ ഇതിൽ ലഭ്യമാകുന്നതാണു് .29,999 രൂപയാണ് ഇതിന്റെ വില വരുന്നത് .ആമസോൺ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :