ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ സൗജന്യ ഡാറ്റ ലഭിക്കുന്നു .5 ജിബിയുടെ സൗജന്യ ഡാറ്റയാണ് ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നത് .അതായത് മറ്റു നെറ്റ് വർക്കുകളിൽ നിന്നും പോർട്ട് ചെയ്തു BSNL കണക്ഷനുകളിലേക്കു വരുന്നവർക്ക് ബിഎസ്എൻഎൽ 5 ജിബിയുടെ സൗജന്യ ഡാറ്റ നൽകുന്നതാണ് .ട്വിറ്ററിലൂടെയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത് .30 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകൾക്ക് ലഭിക്കുന്നത് .അതുപോലെ തന്നെ ജനുവരി 15 വരെയാണ് ഈ ഓഫറുകളും ലഭിക്കുന്നത്
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .കേരള സർക്കിളുകളിലും ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് മികച്ച പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ ബിഎസ്എൻഎൽ നൽകുന്ന കുറച്ചു പ്ലാനുകൾ നോക്കാം .അതിൽ ആദ്യം നോക്കുന്നത് 1 വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നത് പ്ലാനുകളാണ് .അതുപോലെ തന്നെ 50 ദിവസ്സത്തെ വാലിഡിറ്റിയിൽ കൂടാതെ 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനുകളും നോക്കാം .
ആദ്യം നോക്കുന്നത് 1498 രൂപയുടെ കേരള സർക്കിളുകളിൽ ലഭിക്കുന്ന പ്ലാനുകൾ തന്നെയാണ് .1498 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .ഈ പ്ലാനുകൾക്ക് 1 വർഷത്തെ വാലിഡിറ്റിയിൽ ആണ് ലഭിക്കുന്നത് .1 മാസം ഈ പ്ലാനുകൾക്ക് ഏകദേശം 124 രൂപ ചിലവ് മാത്രമാണ് ആകുന്നത് .
അടുത്തതായി നോക്കുന്നത് ബിഎസ്എൻഎൽ കേരള ഉപഭോക്താക്കൾക്ക് ലഭിക്കുന്ന 50 ദിവസ്സത്തെ വാലിഡിറ്റി പ്ലാനുകളാണ് .198 രൂപയുടെ പ്ലാനുകളിലാണ് ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇത് ലഭിക്കുന്നത് .198 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .50 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത് .അതായത് മുഴുവനായി 100 ജിബി ഡാറ്റ ലഭിക്കുന്നു .