ഇന്ന് മുതൽ മാറുന്ന ഈ പ്രധാന കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം

Updated on 01-Jan-2022
HIGHLIGHTS

ജനുവരി ആദ്യം മുതൽ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

അതിൽ ഓൺലൈൻ ഷോപ്പിംഗ് മുതൽ ATM ലിമിറ്റ് വരെ

ഇന്ന് നമ്മൾ എല്ലായ്‌പോഴും കൈയ്യിൽ കരുതുന്ന ഒന്നാണ് ATM .എന്നാൽ ഇപ്പോൾ ATM ഉപയോഗിക്കുന്നവർക്ക് പുതിയ ഒരു അപ്പ്ഡേറ്റ് എത്തിയിരിക്കുന്നു .നമ്മൾ ATM ൽ നിന്നും പണം എടുക്കുവാൻ പോകുമ്പോൾ നമുക്ക് ആവശ്യമുള്ള പണം മാത്രമാണ് എടുക്കാറുള്ളത് .അതിനു ശേഷം ആവശ്യമുള്ളപ്പോൾ വീണ്ടും പോയി എടുക്കുകയാണ് പതിവ് എന്നാൽ നമുക്ക് എടുക്കുവാനുള്ള പരിധികഴിഞ്ഞാൽ ബാങ്ക് പിന്നീട് ഉള്ള ട്രാന്സാക്ഷന് ബാങ്ക് ഒരു നിശ്‌ചിത തുക ഇടക്കാറുണ്ട് .എന്നാൽ ജനുവരി 1 മുതൽ ഇത്തരത്തിൽ ഈടാക്കുന്ന ട്രാൻസാക്ഷന്റെ ചാർജ്ജ് കൂടും .

ഇത്തരത്തിൽ പരിധികഴിഞ്ഞു ഈടാക്കുന്ന ചാർജ് കൂട്ടുന്നതിന് RBI ബാങ്കുകൾക്ക് അനുമതി നൽകിയിരിക്കുന്നു .വർഷങ്ങൾക്ക് ശേഷമാണു ഇത്തരത്തിൽ RBI ബാങ്കുകൾക്ക് ചാർജ് വർദ്ധനവിന് അനുമതി നൽകുന്നത് .ATM ന്റെ  ചിലവുകളിൽ ഉണ്ടായ വർദ്ധനവും കൂടാതെ മറ്റു നഷ്ടപരിഹാരവും കണക്കിലെടുത്താണ് ഇത്തരത്തിൽ ചാർജ് വർദ്ധിപ്പിക്കുന്നത് .

ഓൺലൈൻ ഷോപ്പിംഗ് ചെയ്യുന്നവർ ഇതും അറിഞ്ഞിരിക്കണം

ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഓൺലൈൻ ഷോപ്പിംഗ് വഴിതന്നെയാണ് ഉത്പന്നങ്ങൾ വാങ്ങിക്കുന്നത് .ഇപ്പോൾ സ്മാർട്ട് ഫോൺ ഉപഭോക്താക്കളുടെ ഉപയോഗം വർദ്ധിച്ചുവരുന്നുണ്ട് ,അതുകൊണ്ടു തന്നെ വരും വർഷങ്ങളിൽ ഓൺലൈൻ ഷോപ്പിംഗ് എന്നത് ഒരു സാധാരണ ഒന്നായി മാറും എന്ന കാര്യത്തിൽ സംശയം വേണ്ട .എന്നാൽ പല തരത്തിലും ഉപഭോക്താക്കൾ  ഓൺലൈൻ വഴി വഞ്ചിക്കപ്പെടാറുണ്ട് .ഓൺലൈൻ വഴി പല തരത്തിലുള്ള തട്ടിപ്പുകളും നടക്കാറുണ്ട് .എന്നാൽ ഇപ്പോൾ ഇതാ ഇപ്പോൾ ഇതാ പുതിയ ഓൺലൈൻ ഷോപ്പിംഗ് നിയമങ്ങൾ എത്തുന്നു .ജനുവരി 1 മുതലാണ് പുതിയ ഓൺലൈൻ ഷോപ്പിംഗ് മാനദണ്ഡങ്ങൾ പുറത്തിറക്കുന്നത് .

പുതിയ നിയമങ്ങൾ പ്രകാരം ആമസോൺ ,ഫ്ലിപ്പ്കാർട്ട് അടക്കമുള്ള ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾക്ക് ഉപഭോക്താക്കളുടെ കാർഡുകളുടെ വിവരങ്ങൾ സേവ്വ് ചെയ്തു വെക്കുവാൻ സാധിക്കുകയില്ല .ഈ നിയമങ്ങൾ എത്തിക്കഴിഞ്ഞാൽ ഓരോ ഇടപാടിനും ഉപഭോക്താക്കൾ  കാർഡ് വിവരങ്ങൾ നൽകി മാത്രമേ പണമിടപാടുകൾ നടത്തുവാൻ സാധിക്കുകയുള്ളു .

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നിലവിൽ വരുന്നതിനാലാണ് ഇത്തരത്തിൽ പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കിയിരിക്കുന്നത് .ഉപഭോക്താക്കളുടെ സുരക്ഷ കൂട്ടുന്നതിനായാണ് ഇത്തരത്തിൽ ചെയ്യുന്നത് .എന്നാൽ ഓൺലൈൻ ഷോപ്പിംഗ് ചെയ്യുന്നവർക്ക് അത് എളുപ്പമാക്കുവാൻ കാർഡുകൾ Tokenization ചെയ്യാവുന്നതാണ് .ഇത്തരത്തിൽ Tokenization ചെയ്താൽ ഓൺലൈൻ ഷോപ്പിംഗ് എളുപ്പമാക്കുവാൻ സാധിക്കും .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :