8 ജിബിയുടെ റാംമ്മിൽ വിപണിയിൽ ലഭ്യമാകുന്ന സ്മാർട്ട് ഫോണുകൾ

Updated on 30-May-2019
HIGHLIGHTS

 

ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പലതരത്തിലുള്ള സ്മാർട്ട് ഫോണുകൾ ലഭ്യമാക്കുന്നുണ്ട് .മികച്ച ക്യാമറയിൽ ,മികച്ച പെർഫോമൻസിൽ കൂടാതെ മികച്ച ആന്തരിക സവിശേഷതകളിൽ സ്മാർട്ട് ഫോണുകൾ ലഭ്യമാക്കുന്നുണ്ട് .അതുപോലെ തന്നെ ബഡ്ജറ്റ് റെയിഞ്ചിലും ഇപ്പോൾ വലിയ ക്യാമറയിൽ കൂടാതെ വലിയ റാംമ്മിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഉദാഹരണത്തിന് റിയൽമി 2 പ്രൊ സ്മാർട്ട് ഫോണുകളുടെ 8 ജിബി വേരിയന്റ് 20000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒരേ ഒരു സ്മാർട്ട് ഫോൺ ആണ് .ഇത്തരത്തിൽ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന 8 ജിബിയുടെ റാംമ്മിൽ പുറത്തിറക്കിയിരിക്കുന്ന സ്മാർട്ട് ഫോണുകൾ എന്തൊക്കെയെന്ന് നോക്കാം .

HUAWEI P30 PRO

6.47 ഇഞ്ചിന്റ ഫുൾ OLED ഡിസ്‌പ്ലേയിലാണ്  ഹുവാവെയുടെ P30 പ്രൊ  സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ Kirin 980 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 8  ജിബിയുടെ റാം കൂടാതെ 256  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനുള്ളത് . Android Pie ൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .40 മെഗാപിക്സൽ + 20  മെഗാപിക്സൽ + 8  മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകൾ ഇതിനുണ്ട് .

കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഹുവാവെയുടെ P30 പ്രൊ  സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .5x ഒപ്റ്റിക്കൽ സൂ & 10x  ഹൈബ്രിഡ് സൂം കൂടാതെ 50x ഡിജിറ്റൽ സൂം എന്നിവയും ഇതിന്റെ ക്യാമറകൾ കാഴ്ചവെക്കുന്നുണ്ട് .ബാറ്ററി ലൈഫിനെക്കുറിച്ചു പറയുകയാണെങ്കിൽ 4,200 ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .കൂടാതെ 40വാട്ടിന്റെ സൂപ്പർ ചാർജു ടെക്നോളജിയും ഇത് സപ്പോർട്ട് ചെയ്യുന്നുണ്ട് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇത് ഓഫറുകളിൽ വാങ്ങിക്കുവാൻ 

SAMSUNG GALAXY S10 PLUS

6.4 ഇഞ്ചിന്റെ  ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്‌പ്ലേ റേഷിയോയും ഇതിന്റെ ഡിസ്‌പ്ലേകൾ കാഴ്ചവെക്കുന്നുണ്ട് .HDR10+ സപ്പോർട്ട് ആണ് ഇതിനുള്ളത് .കൂടാതെ ഗൊറില്ല ഗ്ലാസ് 6 ന്റെ സംരക്ഷണവും ഇതിനുണ്ട് .Qualcomm Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .എന്നാൽ S10 മോഡലുകൾക്ക് ഉള്ളതുപോലെ തന്നെ ഇന്ത്യൻ വിപണിയിലെ എഡിഷനുകളിൽ ഇത് Exynos 9820 പ്രോസസറുകളാണ് എത്തുന്നത് .രണ്ടു വേരിയന്റുകൾ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്  .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് അതുപോലെ തന്നെ 12ജിബിയുടെ റാംമ്മിൽ 512 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,1TB വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .ക്യാമറകളും S10 മോഡലുകളുടേതുപോലെ തന്നെയാണ് .പക്ഷെ സെൽഫിയിൽ S10പ്ലസ്  മോഡലുകൾക്ക് ഡ്യൂവൽ ആണുള്ളത് .4,100mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .73900 രൂപമുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത് .91900 & 117900 രൂപവരെയുള്ള മോഡലുകൾ ലഭ്യമാകുന്നതാണു് .

SAMSUNG GALAXY S10

6.1ഇഞ്ചിന്റെ QHD+ ഇൻഫിനിറ്റി ഓ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്‌പ്ലേ റേഷിയോയും ഇതിന്റെ ഡിസ്‌പ്ലേകൾ കാഴ്ചവെക്കുന്നുണ്ട് .HDR10+ സപ്പോർട്ട് ആണ് ഇതിനുള്ളത് .കൂടാതെ ഗൊറില്ല ഗ്ലാസ് 6 ന്റെ സംരക്ഷണവും ഇതിനുണ്ട് .Qualcomm Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .എന്നാൽ ഇന്ത്യൻ വിപണിയിലെ എഡിഷനുകളിൽ ഇത് Exynos 9820 പ്രോസസറുകളാണ് എത്തുന്നത് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 512 ജിബിവരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ ട്രിപ്പിൾ പിൻ ക്യാമറകളാണ് ഇതിനുള്ളത് .

12 മെഗാപിക്സലിന്റെ വൈഡ് അങ്കിൾ ലെൻസ് & 12 മെഗാപിക്സലിന്റെ ടെലിഫോട്ടോ ലെൻസ് കൂടാതെ 16 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ലെൻസ് എന്നിവയാണുള്ളത് .കൂടാതെ 10 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .Android 9 Pie ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .3,400mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില ആരംഭിക്കുന്നത് 66900 രൂപമുതൽ ആണ് .84900 രൂപയുടെ മോഡലുകൾവരെയുണ്ട് .

OPPO R17 PRO

6 4 ഇഞ്ചിന്റെ HD+ AMOLED  ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .1080×2340 സ്ക്രീൻ റെസലൂഷൻ ആണ് കാഴ്ചവെക്കുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ ഇപ്പോൾ എത്തിയിരിക്കുന്നു .Qualcomm Snapdragon 710 ന്റെ പ്രോസസറിലാണ് (Dual 2.2GHz Kryo 360 + Hexa 1.7GHz Kryo 360 CPUs) ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Android 8.1 ഓറിയോ  ഓപ്പറേറ്റിംഗ് സിസ്റ്റവും ഈ സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകളിൽ ഒന്നാണ് .

ONEPLUS 6T

ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസ്സിലാക്കാം .ഇതിന്റെ ഡിസ്‌പ്ലേയെക്കുറിച്ചു പറയുകയാണെങ്കിൽ 6.41ഇഞ്ചിന്റെ Full HD Optic AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറക്കിയിരിക്കുന്നത് .അതുപോലെതന്നെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .രണ്ടു മോഡലുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈ ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ Snapdragon 845 പ്രോസസറിലാണ് പ്രവർത്തനം നടക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .6 ജിബിയുടെ റാംമ്മിൽ കൂടാതെ 8 ജിബിയുടെ റാം വേരിയന്റുകളാണിത് .128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .16 കൂടാതെ 20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്കുള്ളത് .3700mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :