വാട്ട്സ് ആപ്പ് പുതുവർഷത്തിൽ ഈ ഫോണുകളിൽ ലഭിക്കുകയില്ല

വാട്ട്സ് ആപ്പ് പുതുവർഷത്തിൽ ഈ ഫോണുകളിൽ ലഭിക്കുകയില്ല
HIGHLIGHTS

വാട്ട്സ് ആപ്പ് അടുത്ത വർഷം ഈ ഫോണുകളിൽ ലഭിക്കില്ല എന്ന് റിപ്പോർട്ടുകൾ

ജിയോയുടെ ഫോണുകളിൽ അടക്കം ലഭിക്കില്ല എന്നാണ് സൂചനകൾ

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .മികച്ച് പേയ്മെന്റ് അടക്കമുള്ള അപ്പ്‌ഡേഷനുകളും 2020 ൽ വാട്ട്സ് ആപ്പിൽ നിന്നും ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നു .എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം പുതിയ വർഷത്തിൽ അതായത് 2021 മുതൽ വാട്ട്സ് ആപ്പ് ചില ഫോണുകളിൽ ലഭിക്കില്ല എന്നാണ് വിവരങ്ങൾ .

iPhone 6s will not run WhatsApp from Jan 1, 2021

അതിൽ എടുത്തു പറയേണ്ടത് കെയോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ജിയോയുടെ ഫോണുകളെയാണ് .അടുത്ത വർഷം മുതൽ കെയോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ജിയോ ഫോണുകളിൽ വാട്ട്സ് ആപ്പുകൾ ലഭിക്കില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡ് 4.0.3 ഓപ്പറേറ്റിംഗ് സിസ്റ്റം മുതൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകളിൽ മാത്രമാണ് ഇനി വാട്ട്സ് ആപ്പ് ലഭ്യമാകുന്നത് എന്നാണ് റിപ്പോർട്ടുകൾ .

അതുപോലെ തന്നെ ആപ്പിളിന്റെ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഐ ഓ എസ് 9 മുതലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം ഫോണുകളിൽ മാത്രമാണ് ;ലഭിക്കുക എന്നും വാർത്തകൾ വരുന്നുണ്ട് .എന്നാൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ അപ്പ്‌ഡേഷനുകൾ ചെയ്യാത്തവർ തീർച്ചയായും ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഡേറ്റ് ചെയ്യേണ്ടതാണ് . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo