OPPO F11 നൽകുന്നു 48 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറ, വാട്ടർ ഡ്രോപ്പ് നോച്ച് ,VOOC 3.0 എന്നിവ 20000 രൂപയ്ക്ക് താഴെ
ഒരു ആധുനിക ഫോണിന്റെ ക്യാമറ വർഷങ്ങളായി വളരെയധികം വളർന്നുകൊണ്ടിരിക്കുന്നു .ഏതാണ്ട് എല്ലാപേരും ഒരു വിജിഎ ക്യാമറയിൽ ഒരു ചെറിയ ഫീച്ചർ ഫോൺ ഉപയോഗിച്ചിട്ടുണ്ടാവാം.എന്നാൽ ഇപ്പോൾ സ്മാർട്ട് ഫോണുകൾ ആധുനിക കാലത്തേക്ക് എത്തിയിരിക്കുകയാണ് .മികച്ച സെറ്റപ്പുകളുള്ള ക്യാമറ സ്മാർട്ട് ഫോണുകൾ മികച്ച രീതിയിൽ വിഡിയോകളും കൂടാതെ മറ്റു ചിത്രങ്ങൾ എടുക്കുന്നതിനു സാധിക്കുന്നു ,എന്നാൽ ഒപ്പോയുടെ ഏറ്റവും പുതിയ F11 സ്മാർട്ട് ഫോണുകൾ 48 കൂടാതെ 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളിൽ പുറത്തിറങ്ങിയിരുന്നു .എന്നാൽ നമുക്കറിയാം ഇത്രയും മികച്ച ക്യാമറ സ്മാർട്ട് ഫോണുകൾ ഒരു കൈയ്യിലൊതുങ്ങുന്ന വിലയിൽ വാങ്ങിക്കുവാൻ സാധിക്കുകയില്ല എന്ന് .എന്നാൽ ഒപ്പോയുടെ ഈ സ്മാർട്ട് ഫോണുകൾ നിങ്ങൾക്ക് 20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണ് .
ഡബിൾ ദി ഫൺ
നമ്മൾ ഇതിനോടകം തന്നെ പറഞ്ഞു കഴിഞ്ഞു ഒപ്പോയുടെ F11 സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് 48 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളിലാണ് എന്ന് .48 മെഗാപിക്സൽ ക്യാമറകൾ മികച്ച ഹൈ റെസലൂഷൻ പിക്ച്ചറുകൾ എടുക്കുവാൻ സഹായിക്കുന്നു .48 മെഗാപിക്സലിനൊപ്പം 5 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറുകളും ഇതിനുണ്ട് .ഇത് നിങ്ങളെ മികച്ച പോർട്ട്ടെയ്റ്റ് ഷോട്ടുകൾ എടുക്കുന്നതിനു സഹായിക്കുന്നതാണ് .കൂടാതെ പലതരത്തിലുള്ള കളർ മോഡുലേഷനുകളും ഇതിൽ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .ഈ 16 മെഗാപിക്സൽ ക്യാമറകൾ വാട്ടർ ഡ്രോപ്പ് ഡിസ്‌പ്ലേയ്ക്കുള്ളിലാണ് നൽകിയിരിക്കുന്നത് .നല്ല രീതിയിൽ സെൽഫി പിക്ച്ചറുകൾ എടുക്കുവാൻ ഇതിനു സാധിക്കുന്നു .
ആർക്കാണ് ഇരുട്ടിനെ ഭയം
റിയർ ക്യാമറയുടെ 48MP യൂണിറ്റ് f / 1.79 aperture ലെൻസ് ആണ്. ഇത് f / 2.0 ലെൻസിന്റെയോ താഴെയോ ഉള്ളതിനേക്കാളും കൂടുതൽ പ്രകാശത്തെ അനുവദിക്കുന്നു, കുറഞ്ഞ പ്രകാശ വെളിച്ചത്തിലുള്ള സാഹചര്യങ്ങളിൽ ഇത് ലഭ്യമാവുന്നു, അവിടെ ലഭ്യമായ ആമ്പിയന്റ് അളവ് അനുയോജ്യമല്ലാത്തേക്കില്ല.അതിനാൽ, വലിയ അപ്പേർച്ചർ സെൻസറിലേക്ക് കൂടുതൽ വെളിച്ചം നൽകുന്നു, അതുവഴി വളരെ മികച്ച രീതിയിലുള്ള ഇമേജ് നൽകുന്നു.ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ സെപ്ഷ്യൽ അൾട്രാ നൈറ്റ് മോഡാണ് .AI എൻജിന്റെ പുതിയ ടെക്നോളോജിയാണ് വെളിച്ചക്കുറവിൽ മികച്ച പിച്ചറുകൾ എടുക്കുവാൻ സാധിക്കുന്നത് .
വലിയ സ്ക്രീൻ ചെറിയ ബോഡി
ഒപ്പോയുടെ F11 സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് 6.5 ഇഞ്ചിന്റെ FHD+ ഡിസ്‌പ്ലേയിലാണ് .കൂടാതെ 19.5:9 ഡിസ്പ്ലേ റെഷിയോയും അതുപോലെ തന്നെ വാട്ടർ ഡ്രോപ്പ് Notch ഡിസ്‌പ്ലേയും ആണ് ഇതിന്റെ സവിശേഷതകൾ .കൂടാതെ 90.70% സ്ക്രീൻ ടു ബോഡി റെഷിയോയും ഇതിനുണ്ട് .
ക്വിക്ക് ടോപ്പ് അപ്പ്
ഒപ്പോയുടെ F11 സ്മാർട്ട് ഫോണുകൾ പുറത്തിങ്ങിയിരിക്കുന്നത് 4020mAhന്റെ ബാറ്ററി ലൈഫിലാണ് .മികച്ച ബാറ്ററി ലൈഫ് ആണ് ഒപ്പോയുടെ ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .എന്നാൽ ഇതിന്റെ ബാറ്ററിയിൽ എടുത്തുപറയേണ്ടത് VOOC 3.0 സംവിധാനങ്ങളാണ് .കമ്പനി പറയുന്നത് 20 മിനിറ്റുകൊണ്ട് തന്നെ ഈ സ്മാർട്ട് ഫോണുകൾ ഫുൾ ചാർജ് ലഭിക്കുന്നു എന്നാണ് .
കൂടാതെ മറ്റു പല ഓപ്‌ഷനുകളും
ഒപ്പോയുടെ F11 സ്മാർട്ട് ഫോണുകളിൽ ഇനി പറയേണ്ടത് ഇതിന്റെ പ്രോസസറുകളെക്കുറിച്ചാണ് .ഒക്ടാകോർMediaTek Helio P70 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 4 ജിബിയുടെ റാം അതുപോലെ തന്നെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയാണുള്ളത് .ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് Android 9 Pie ബേസ് ആയിട്ടുള്ള ColorOS 6.0 ലാണ് .
ഒപ്പോയുടെ ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകൾ നോക്കിയാൽ ഒരുകാര്യം മനസിലാകും, Rs 17,990 രൂപയ്ക്ക് നിലവിൽ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണിത് .ഇത്രയും മികച്ച ഫീച്ചറുകൾക്കും കൂടാതെ ഈ ആകർഷകമായ വിലയ്ക്കും നന്ദി ,20000 രൂപയ്ക്ക് താഴെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് മികച്ച ഒരു ഓപ്‌ഷൻ തന്നെയാണ് ഒപ്പോയുടെ F11 സ്മാർട്ട് ഫോണുകൾ .