12 ജിബിയുടെ റാംമ്മിൽ വൺപ്ലസ് 7T പ്രൊ പുറത്തിറക്കി ;വില 53999 രൂപ

12 ജിബിയുടെ റാംമ്മിൽ വൺപ്ലസ് 7T പ്രൊ പുറത്തിറക്കി ;വില 53999 രൂപ
HIGHLIGHTS

വൺപ്ലസിന്റെ 7T എന്ന സ്മാർട്ട് ഫോണുകൾക്ക് ശേഷം വൺപ്ലസ്   7T പ്രൊ എന്ന സ്മാർട്ട് ഫോണുകളും ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .കൂടാതെ സ്പെഷ്യൽ എഡിഷൻ ആയ McLaren എഡിഷനും പുറത്തിറക്കിയിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകൾ ഒക്ടോബർ 12 നു  ആരംഭിക്കുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ICICI ബാങ്ക് നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

വൺപ്ലസ് 7T പ്രൊ-53999 രൂപ മുതൽ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.67 ഇഞ്ചിന്റെ AMOLED z ഡിസ്‌പ്ലേയും കൂടാതെ 3120 x 1440 പിക്സൽ റെസലൂഷനും &19.5:9 ഡിസ്പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .HDR10+ സപ്പോർട്ടും വൺപ്ലസ്സിന്റെ പുതിയ മോഡലുകൾക്കുണ്ട് .ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളിൽ തന്നെയാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസ്സറുകൾ തന്നെയാണ് .Qualcomm Snapdragon 855+ SoC പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ 8 ജിബിയുടെ റാം കൂടാതെ   256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് അതുപോലെ 12 ജിബിയുടെ റാം McLaren എഡിഷൻ എന്നി രണ്ടു വേരിയന്റുകളും വിപണിയിൽ എത്തിയിരിക്കുന്നു  .ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഇത് എത്തിയിരിക്കുന്നത് .48 മെഗാപിക്സലിന്റെ Sony IMX586 സെൻസറുകൾ + 8  മെഗാപിക്സലിന്റെ ടെലെഫോട്ടോ ലെൻസ് + 16  മെഗാപിക്സലിന്റെ അൾട്രാ വൈഡ് ആംഗിൾ ലെൻസ് എന്നിവയാണ് ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ .

കൂടാതെ 16 മെഗാപിക്സലിന്റെ Sony IMX472 സെൽഫി ക്യാമറകളും ഇതിനുണ്ട് .കൂടാതെ4085mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഫാസ്റ്റ് ചാർജിങ്(Warp Charge 30) തന്നെയാണ് ഇതിനുള്ളത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ  8 ജിബിയുടെ റാംമ്മിൽ എത്തിയിരിക്കുന്ന മോഡലുകൾക്ക് 53999 രൂപയും കൂടാതെ McLaren എഡിഷനുകൾക്ക് 58,999 രൂപയും ആണ് വില വരുന്നത് .ആമസോണിൽ നിന്നും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo