ടെസ്റ്റ് ചെയ്തത് !ഇതിൽ ഏത് സ്മാർട്ട് ഫോൺ ആണ് ഗെയിമിങ്ങിനു മികച്ചത് എന്ന് നോക്കാം

Updated on 11-Oct-2019

ഇപ്പോൾ ഇവിടെ നമ്മൾ നോക്കുവാൻ പോകുന്നത് നിലവിൽ വിപണിയിൽ ലഭ്യമാകുന്ന 4 ഫ്ലാഗ് ഷിപ്പ് സ്മാർട്ട് ഫോണുകളുടെ ഗെയിമിങ് പെർഫോമൻസ് ആണ് .അതിൽ വൺപ്ലസ് 7T ,വൺപ്ലസ് 7T പ്രൊ ,അസൂസിന്റെ ROG 2 കൂടാതെ ഷവോമിയുടെ ബ്ലാക്ക് ഷാർക്ക് എന്നി സ്മാർട്ട് ഫോണുകളാണ് .ഇതിൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന വൺപ്ലസ് 7T പ്രൊ  McLaren എന്ന സ്മാർട്ട് ഫോണുകളുടെ ഉണ്ട് .12 ജിബിയുടെ റാംമ്മിലാണു ഇത് പുറത്തിറങ്ങിയിരിക്കുന്നത് .ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളിൽ തന്നെയാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസ്സറുകൾ തന്നെയാണ് .Qualcomm Snapdragon 855+ SoC പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

ഗെയിം കളിക്കുന്നവർക്ക് മുൻഗണന നൽകിക്കൊണ്ടാണ് ബ്ലാക്ക് ഷാർക്ക് 2 സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നത് .കൂടാതെ സ്നാപ്ഡ്രാഗന്റെ ഏറ്റവും പുതിയ Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 9 പൈയിൽ തന്നെയാണ് ബ്ലാക്ക് ഷാർക്ക് 2 മോഡലുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

എന്നാൽ ROG യുടെ കാര്യത്തിൽ ; Snapdragon 855+ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ രണ്ടു പുതിയ ആക്സസറീസുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .ഗെയിം പാഡ് ,ട്വിൻ ടോക്ക്  II ,കൂടാതെ ഡെസ്ക്ടോപ്പ് ടോക്ക് എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .ഇത് നിങ്ങൾക്ക് PC പോലെ FPS എക്‌സ്‌പീരിയൻസ് നൽകുന്നു .മികച്ച രീതിയിൽ ഗെയിമുകൾ കളിക്കുന്നതിനു ഇതിന്റെ ഹാർഡ്‌വെയർ സഹായിക്കുന്നു .

അതുപോലെ തന്നെ 8 ജിബിയുടെ റാം കൂടാതെ   256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് അതുപോലെ 12 ജിബിയുടെ റാം McLaren എഡിഷൻ എന്നി രണ്ടു വേരിയന്റുകളുംആണുള്ളത് .എന്നാൽ ബ്ലാക്ക് ഷാർക്കിൽ ,6 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 39,999 രൂപയാണ് വിലവരുന്നത് .

വൺ പ്ലസ് 7T പ്രൊ മോഡലുകൾക്ക് 4085mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഫാസ്റ്റ് ചാർജിങ്(Warp Charge 30) തന്നെയാണ് ഇതിനുള്ളത് .എന്നാൽ ബ്ലാക്ക് ഷാർക്ക് മോഡലുകളിൽ 4000 mAhന്റെ ബാറ്ററി ലൈഫും ബ്ലാക്ക് ഷാർക്ക് മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഫാസ്റ്റ് ചാർജിങ് സംവിധാവും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . 27W ഫാസ്റ്റ് ചാർജിങ്ങാണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .

അതിൽ അസൂസിന്റെ മോഡലിൽ 6,000mAhന്റെ വലിയ ബാറ്ററി കരുത്തിലാണ് അസൂസിന്റെ ROG സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ  30Wന്റെ ROG ഹൈപ്പർ ചാർജ്ജ് ടെക്നോളോജിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .Quick Charge 4.0 സപ്പോർട്ട് ആണ് .

കൺക്ലൂഷൻ

ഒറ്റവാക്കിൽ പറയുകയാണെങ്കിൽ വൺപ്ലസിന്റെ 7 T പ്രൊ McLaren എഡിഷനുകൾ മികച്ച നിലവാരം പുലർത്തിയിരുന്നു .മികച്ച ഏരിയകളിലും ഒരുപടി മുന്നിൽ സ്‌കോർ ചെയ്തിരിക്കുന്നത് വൺപ്ലസിന്റെ 7 T പ്രൊ McLaren  എഡിഷനുകൾ തന്നെയാണ് .12GBയുടെ റാം ആണ് ഈ മോഡലുകൾക്ക് ഉള്ളത് .അതുകൊണ്ടു തന്നെ മികച്ച ഗെയിമിങ് പെർഫോമൻസ് ലഭിക്കുന്നുണ്ട് .തൊട്ടുപിന്നാലെ ROG 2 സ്മാർട്ട് ഫോണുകളും മികച്ച സ്കോർ നേടിയിരിക്കുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :