ഒടുവിൽ ഇതാ ടെലിഗ്രാമും സബ്‌സ്‌ക്രിപ്‌ഷൻ ചാർജ്ജ് കൊണ്ടുവരുന്നു
ടെലിഗ്രാമിൽ ഇതാ സബ്ക്രിപ്‌ഷൻ പ്ലാനുകൾ എത്തുന്നു
അടുത്ത മാസ്സത്തോടുകൂടി ഇത്തരത്തിൽ ചാർജുകൾ പ്രതീക്ഷിക്കാം
ഇന്ന് ഇന്ത്യയിൽ വാട്ട്സ് ആപ്പിന് ശേഷം ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു ആപ്ലികേഷൻ ആണ് ടെലിഗ്രാം .ഒരുപാടു സവിശേഷതകൾ ഉള്ള ഒരു ആപ്ലികേഷൻ ആണ് ടെലിഗ്രാം .അതിൽ എടുത്തു പറയേണ്ടത് സിനിമകളും സീരിസ്സുകളും വളരെ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്തെടുക്കുവാൻ സാധിക്കുന്നു എന്നതാണ് .എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം അടുത്ത മാസ്സം മുതൽ ടെലിഗ്രാമിൽ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ എത്തുന്നു എന്നതാണ് .
എന്നാൽ പുതിയതായി എത്തുന്ന ഫീച്ചറുകൾക്കാണ് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ ഉള്ളത് എന്നാണ് ടെലിഗ്രാമിന്റെ സി ഇ ഓ Pavel Durov വ്യക്തമാക്കിയിരിക്കുന്നത് .അതായത് ഇനി ടെലിഗ്രാമിൽ നിന്നും പെയ്ഡ് ഒൺലി ഫീച്ചറുകൾ എത്തുന്നുണ്ട് .അത്തരത്തിൽ എത്തുന്ന ഫീച്ചറുകൾക്ക് ചാർജ്ജ് ഈടാക്കുന്നതാണ് .
ടെലിഗ്രാമിനേ നേരിടാൻ ഇതാ വാട്ട്സ് ആപ്പ്
വാട്ട്സ് ആപ്പിൽ പുതിയ അപ്പ്‌ഡേറ്റുകൾ എത്തുന്നു .വാട്ട്സ് ആപ്പ് ഗ്രൂപ്പിന് അനിയോജ്യമായ മികച്ച അപ്പ്‌ഡേറ്റുകളാണ് ഇനി വരാനിരിക്കുന്നത് .അതിൽ എടുത്തു പറയേണ്ടത് ഗ്രൂപ്പിൽ ഇനി മുതൽ ആഡ് ചെയ്യാവുന്ന മെമ്പറുകളുടെ എണ്ണത്തിൽ വർദ്ധനവ് കൊണ്ടുവരുന്നു എന്നതാണ് .നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം വാട്ട്സ് ആപ്പിൽ 512 മെമ്പറുകളെ വരെ ആഡ് ചെയ്യുവാനുള്ള സെറ്റ് അപ്പ് ഉടൻ എത്തുന്നതാണ് .
നിലവിൽ ഏറ്റവും കൂടുതൽ ആളുകളെ ആഡ് ചെയ്യുവാൻ സാധിക്കുന്ന ഒരു ആപ്ലികേഷൻ ആണ് ടെലിഗ്രാം .കുറച്ചു നാളുകളായി വാട്ട്സ് ആപ്പിന് ഒരു വെല്ലുവിളിയുയർത്തുകയായിരുന്നു ടെലിഗ്രാം .തീർച്ചയായും ഈ പുതിയ വാട്ട്സ് ആപ്പ് അപ്പ്‌ഡേഷനുകൾ പിന്നിലാക്കുവാനാണ് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട