ടെലിഗ്രാം ഉപയോഗിക്കുന്നുണ്ടോ ;എങ്കിൽ ഇത് അറിഞ്ഞിരിക്കണം

Updated on 26-Jun-2022
HIGHLIGHTS

ടെലിഗ്രാമിന്റെ പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ ഏതൊക്കെയെന്നു നോക്കാം

499 രൂപ മുതലാണ് ഉപഭോക്താക്കൾക്ക് പുതിയ പ്ലാനുകൾ ലഭിക്കുന്നത്

ഇന്ന് ഇന്ത്യയിൽ വാട്ട്സ് ആപ്പിന് ശേഷം ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു ആപ്ലികേഷൻ ആണ് ടെലിഗ്രാം .ഒരുപാടു സവിശേഷതകൾ ഉള്ള ഒരു ആപ്ലികേഷൻ ആണ് ടെലിഗ്രാം .അതിൽ എടുത്തു പറയേണ്ടത് സിനിമകളും സീരിസ്സുകളും വളരെ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്തെടുക്കുവാൻ സാധിക്കുന്നു എന്നതാണ് .ഇപ്പോൾ ഇതാ പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ എത്തിയിരിക്കുന്നു 

എന്നാൽ പുതിയതായി എത്തുന്ന ഫീച്ചറുകൾക്കാണ് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ ഉള്ളത് എന്നാണ് ടെലിഗ്രാമിന്റെ സി ഇ ഓ  Pavel Durov വ്യക്തമാക്കിയിരിക്കുന്നത് .അതായത് ഇനി ടെലിഗ്രാമിൽ നിന്നും പെയ്ഡ് ഒൺലി ഫീച്ചറുകൾ എത്തുന്നുണ്ട് .അത്തരത്തിൽ എത്തുന്ന ഫീച്ചറുകൾക്ക് ചാർജ്ജ് ഈടാക്കുന്നതാണ് .

469 രൂപ മുതലാണ് ടെലിഗ്രാമിന്റെ പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ ലഭിക്കുന്നത് .ഇത്തരത്തിൽ ലഭിക്കുന്ന പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് പുതിയ ഫീച്ചറുകളും മറ്റു സംവിധാനങ്ങളും ലഭിക്കുന്നതാണ് .അതിൽ ആദ്യം ലഭിക്കുന്നത് TELEGRAM 4GB UPLOAD എന്ന ഓപ്‌ഷനുകളാണ് .നിലവിൽ 2 ജിബിയുടെ ഫയലുകൾ ആണ് അപ്‌ലോഡ് ചെയ്യുവാൻ സാധിക്കുന്നത് .പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ എടുത്താൽ 4 ജിബി വരെ അപ്പ്ലോഡ് ചെയ്യാം .

അടുത്തതായി ലഭിക്കുന്ന ഓപ്‌ഷനുകളാണ് TELEGRAM FASTER DOWNLOADS.നിലവിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ വേഗതയിൽ ഡൗൺലോഡ് കൂടാതെ അപ്പ്ലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .

അടുത്തതായി സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളിൽ ലഭിക്കുന്ന ഓപ്‌ഷനുകളാണ് TELEGRAM DOUBLED LIMITS,VOICE TO TEXT,UNIQUE STICKERS,UNIQUE REACTIONS,ANIMATED PROFILE PICTURES അടക്കമുള്ള ഓപ്‌ഷനുകൾ .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :