ഒറ്റച്ചാർജിൽ 40 ദിവസ്സം വരെ ബാറ്ററി ;ഞെട്ടിച്ചു ടെക്ക്നോ സ്പാർക്ക് 6 ഗോ പുറത്തിറക്കി

ഒറ്റച്ചാർജിൽ 40 ദിവസ്സം വരെ ബാറ്ററി ;ഞെട്ടിച്ചു ടെക്ക്നോ സ്പാർക്ക് 6 ഗോ പുറത്തിറക്കി
HIGHLIGHTS

Tecno Spark 6 എന്ന സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി

5,000mAh ബാറ്ററി ലൈഫ് ആണ് ഇതിന്റെ പ്രധാന ആകർഷണം

ഒറ്റ ചാർജിൽ 40 ദിവസ്സം വരെ സ്റ്റാൻഡ് ബൈ

ടെക്ക്നോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നു .Tecno Spark 6 Go എന്ന മോഡലുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .5,000mAh ന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഒറ്റ ചാർജിൽ 40 ദിവസ്സം വരെ സ്റ്റാൻഡ് ബൈ ആയി നിൽക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത് .8699 രൂപയാണ് Tecno Spark 6 Go ഫോണുകളുടെ വില വരുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

Tecno Spark 6 Go -പ്രധാന സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.52 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 720×1600 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവവെക്കുന്നുണ്ട് .അതുപോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .അടുത്തതായി ഈ ഫോണുകളുടെ പ്രോസ്സസറുകളാണ് .1.8GHz octa-core MediaTek Helio A25 ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

കൂടാതെ ആൻഡ്രോയിഡിന്റെ 10 ൽ തന്നെയാണ് Tecno Spark 6 Go ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 4ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയാണ് ഇതിനുള്ളത് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

13 മെഗാപിക്സൽ + എ ഐ ലെൻസുകൾ പിന്നിലും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു ..5,000mAh ന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഒറ്റ ചാർജിൽ 40 ദിവസ്സം വരെ സ്റ്റാൻഡ് ബൈ ആയി നിൽക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത് .8699 രൂപയാണ് Tecno Spark 6 Go ഫോണുകളുടെ വില വരുന്നത് .അക്വാ ബ്ലൂ ,ഐസ് jadeite കൂടാതെ വൈറ്റ് നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo