ടെക്ക്നോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു .ടെക്ക്നോയുടെ Spark 8P എന്ന സ്മാർട്ട് ഫോണുകളാണ് ഇനി ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു സവിശേഷതകൾ ഇതിനോടകം തന്നെ ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു .അതിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറയാണ് .
50 മെഗാപിക്സലിന്റെ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നത് .ടെക്ക്നോയുടെ ഒഫീഷ്യൽ വെബ് സൈറ്റിലൂടെയാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത് .കൂടാതെ പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Helio G85 പ്രോസ്സസറുകളിൽ തന്നെ പുറത്തിറങ്ങും എന്നാണ് സൂചനകൾ .
https://twitter.com/TecnoMobileInd/status/1543119781338955777?ref_src=twsrc%5Etfw
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ വരെ ഇന്ത്യൻ വിപണിയിൽ എത്തും എന്നാണ് സൂചനകൾ.അതുപോലെ തന്നെ 3 ജിബിയുടെ വിർച്യുൽ റാം ഇതിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ പ്രതീക്ഷിക്കുന്ന ഒന്നാണ് 8 മെഗാപിക്സൽ സെൽഫി ക്യാമറകൾ .