7 ഇഞ്ച് ഡിസ്പ്ലേ ,6000mahബാറ്ററിയിൽ ബഡ്ജറ്റ് ഫോൺ എത്തി ;വില7999 രൂപ

Updated on 23-Aug-2020
HIGHLIGHTS

ബഡ്ജറ്റ് റെയിഞ്ചിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് Tecno Spark 6 Air എത്തി

7 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്

കൂടാതെ Tecno Spark 6 Air എന്ന സ്മാർട്ട് ഫോണുകൾക്ക് 6000mah ന്റെ ബാറ്ററി ലൈഫും ലഭിക്കുന്നതാണ്

ബഡ്ജറ്റ് റെയിഞ്ചിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ മറ്റൊരു സ്മാർട്ട് ഫോൺ കൂടി ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു .Tecno Spark 6 Air എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഡിസ്‌പ്ലേയും ബാറ്ററി ലൈഫും ആണ് .ഇപ്പോൾ 3 ജിബി റാം വേരിയന്റുകൾ പുറത്തിറക്കിയിരിക്കുന്നു .8499 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .7999 രൂപയ്‌ക്ക് 2 ജിബി റാം മോഡലുകളും ലഭിക്കുന്നതാണ് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ തന്നെയാണ് ഏറ്റവും വലിയ സവിശേഷത .കാരണം ഈ സ്മാർട്ട് ഫോണുകൾക്ക് 7 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .കൂടാതെ 720×1,640 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ quad-core MediaTek Helio A22 പ്രോസ്സസറുകളിലാണ് പ്രവർത്തിക്കുന്നത് .മറ്റൊരു ശ്രദ്ധേയമായ കാര്യം ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് Android 10 (Go edition) ലാണ് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകളിൽ വരെ ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ Tecno Spark 6 Air എന്ന സ്മാർട്ട് ഫോണുകൾ മെമ്മറി കാർഡ് ഉപയോഗിച്ച് 1TB വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഡ്യൂവൽ പിൻ ക്യാമറകളിലാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .13 മെഗാപിക്സൽ + 2 മെഗാപിക്സൽ ഡ്യൂവൽ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .

ഡിസ്‌പ്ലേ കഴിഞ്ഞാൽ ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് .6000mAhന്റെ ബാറ്ററിയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .4G LTE, dual-band Wi-Fi, Bluetooth v5.0 കൂടാതെ റിയർ ഫിംഗർ പ്രിന്റ് സെൻസറുകൾ എന്നിവ മറ്റു സവിശേഷതകളാണ് . ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 3 ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 8,499 രൂപയാണ് വില വരുന്നത് .

ImageSource

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :