Tecno POVA 5G സ്മാർട്ട് ഫോണുകൾ വിപണിയിൽ ഇതാ എത്തുന്നു

Updated on 07-Feb-2022
HIGHLIGHTS

Tecno POVA 5G ഫോണുകൾ വിപണിയിൽ ഇതാ എത്തുന്നു

Dimensity 900 പ്രോസ്സസറുകളിൽ തന്നെ പ്രതീക്ഷിക്കാം

ടെക്ക്നോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ ഉടൻ എത്തുന്നു .Tecno POVA 5G എന്ന സ്മാർട്ട് ഫോണുകളാണ് ഈ മാസ്സം വിപണിയിൽ പ്രതീക്ഷിക്കുന്നത് .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ Tecno POVA 5G സ്മാർട്ട് ഫോണുകൾ Dimensity 900 പ്രോസ്സസറുകൾ ആണ് വിപണിയിൽ പുറത്തിറങ്ങുന്നത് .

TECNO POVA 5G INDIA SPECS (EXPECTED)

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.95 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ 120Hz റിഫ്രഷ് റേറ്റും ഈ ഫോണുകൾക്ക് പ്രതീക്ഷിക്കാവുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Dimensity 900 പ്രോസ്സസറുകളിൽ തന്നെ എത്തും എന്നാണ് സൂചനകൾ .

അതുപോലെ തന്നെ ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ക്യാമറകളിലേക്കു വരുകയാണെങ്കിൽ ട്രിപ്പിൾ പിൻ ക്യാമറകളിൽ വരെ പ്രതീക്ഷിക്കാവുന്നതാണ് .

50 മെഗാപിക്സൽ + 13 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ 6000mAhന്റെ ബാറ്ററി ലൈഫും TECNO POVA 5G സ്മാർട്ട് ഫോണുകളിൽ പ്രതീഷിക്കാവുന്ന ഒരു സവിശേഷതയാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :