ഇന്ത്യൻ വിപണിയിൽ ഇതാ പുതിയ രണ്ടു ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ കൂടി പുറത്തിറക്കിയിരിക്കുന്നു .Tecno Camon 19 Neo, Tecno Camon 19 എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത് 12499 രൂപ മുതലാണ് ഈ ഫോണുകളുടെ വിപണിയിലെ വില ആരംഭിക്കുന്നത് .ഈ Tecno Camon 19 Neo, Tecno Camon 19 സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .
6.8 ഇഞ്ചിന്റെ FHD+ IPS LCD ഡിസ്‌പ്ലേയിൽ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 2460 x 1080 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G85 (ARM Mali-G52 2EEMC2 GPU) പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ Android 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ 48 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .
കൂടാതെ 5000mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 12499 രൂപയാണ് ഇന്ത്യൻ വിപണിയിലെ വില വരുന്നത് .Dreamland Green, Ice Mirror കൂടാതെ Eco Black നിറങ്ങളിൽ വാങ്ങിക്കാവുന്നതാണ് .