റിയൽമി കൂടാതെ TCLന്റെ ANDROID ടെലിവിഷനുകൾ എത്തുന്നു
പുതിയ ടെലിവിഷനുകൾ ജൂണിൽ പുറത്തുറങ്ങുന്നു
ലോക്ക് ഡൗണിൽ പുതിയ സ്മാർട്ട് ഫോണുകൾ ഇലട്രോണിക്സ് ഉത്പന്നങ്ങളുടെ ലോഞ്ചിങ് തീയതികൾ മാറ്റിയിരിക്കുന്നു .എന്നാൽ ഈ മാസം 11 നു വൺ പ്ലസ്സ് 8 സ്മാർട്ട് ഫോണുകളുടെ സെയിൽ ആമസോണിൽ ആരംഭിക്കുന്നുണ്ട് .എന്നാൽ അടുത്ത മാസം പുതിയ സ്മാർട്ട് ഫോണുകളും കൂടാതെ പുതിയ ടെലിവിഷനുകളും പുറത്തിറങ്ങുന്നുണ്ട് .ആ കൂട്ടത്തിൽ ഇതാ പുതിയ TCL ടെലിവിഷനുകളും പുറത്തിറങ്ങുന്നുണ്ട് .
ഫ്ലാഗ്ഷിപ്പ് ടെലിവിഷനുകളാണ് ഉടൻ ഇന്ത്യൻ വിപണിയിൽ പുറത്തുറങ്ങുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് 8K, 4K QLED സപ്പോർട്ട് ആണ് .TCL ടെലിവിഷനുകളുടെ രണ്ടു മോഡലുകളാണ് വിപണിയിൽ പുറത്തിറങ്ങുന്നത് .65 ഇഞ്ചിന്റെ കൂടാതെ 75 ഇഞ്ചിന്റെ രണ്ടു മോഡലുകളാണ് ജൂൺ മാസത്തിൽ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ആൻഡ്രോയിഡിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റവും ഈ ടെലിവിഷനുകൾക്കുണ്ട് .
ഡോൾബി വിഷൻ സപ്പോർട്ടും TCLന്റെ 8K, 4K QLED ANDROID ടെലിവിഷനുകൾക്കുണ്ട് .കൂടാതെ റിയൽമിയുടെ ടെലിവിഷനുകളിലും ഉടൻ തന്നെ പുറത്തിറങ്ങുന്നുണ്ട് .എന്നാൽ റിയൽമി പുറത്തിറക്കുന്ന ടെലിവിഷനുകൾ മിഡ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ടെലിവിഷനുകളാണ് എന്നാണ് സൂചനകൾ .