എസ് ബി ഐ മുന്നറിയിപ്പ് ;ഉപഭോക്താക്കൾ ഇത് ശ്രദ്ധിക്കുക

എസ് ബി ഐ മുന്നറിയിപ്പ് ;ഉപഭോക്താക്കൾ ഇത് ശ്രദ്ധിക്കുക
HIGHLIGHTS

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഈ അറിയിപ്പ് ഉപഭോക്താക്കൾ ശ്രദ്ധിക്കുക

എസ് ബി ഐ 44 കോടി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി

ഇന്ന് ഡിജിറ്റൽ തട്ടിപ്പുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ബാങ്ക് ഉപഭോക്താക്കൾക്ക് അതാത് ബാങ്കുകൾ പലതരത്തിലുള്ള മുന്നറിയിപ്പുകൾ മെസേജ് വഴിയും മറ്റും നൽകാറുണ്ട് .അത്തരത്തിൽ ഒരു അറിയിപ്പാണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് നടത്തുമ്പോഴോ അല്ലെങ്കിൽ മറ്റു ഏതെങ്കിലും തരത്തിൽ പണമിടപാടുകൾ നടത്തുബോൾ നിങ്ങൾക്ക് പണം നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ആണ് നിങ്ങളുടെ OTP മറ്റൊരാൾക്ക് പറഞ്ഞുകൊടുക്കാതിരിക്കുക എന്നത് .

അതുപോലെ തന്നെ ഇപ്പോൾ ധാരാളമായി കാണുന്ന ഒരു തട്ടിപ്പ് ആണ് ഫോൺ പേ ,ഗൂഗിൾ പേ ,Paytm പോലെയുള്ള ഓൺലൈൻ പേയ്മെന്റ് സംവിധാനങ്ങളുടെ QR കോഡുകൾ അയച്ചു തന്നു അത് സ്കാൻ ചെയ്യുവാൻ ആവിശ്യപ്പെട്ട് പണം തട്ടിപ്പ് നടത്തുന്നതും ഇപ്പോൾ ഇന്ത്യയിൽ വ്യാപകമായി കണ്ടുവരുന്നുണ്ട് .ഉദാഹരണത്തിന് നിങ്ങൾക്ക് പരിചയമില്ലാത്ത ഒരാളുടെ കോൾ വരുകയാണ് അയാൾ പറയുന്നു നിങ്ങൾക്ക് ഞങ്ങളുടെ കമ്പനിയുടെ നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനം അടിച്ചിരിക്കുന്നു .

ഞങ്ങൾ ഇപ്പോൾ അയച്ചു തരുന്ന QR കോഡ് സ്കാൻ ചെയ്തു നിങ്ങൾക്ക് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പണം എത്തുന്നതായിരിക്കും .എന്ന രീതിയിൽ പല തട്ടിപ്പുകളും ധാരാളമായി ഇപ്പോൾ കാണാറുണ്ട് .എന്നാൽ നമ്മൾ അവർ തരുന്ന QR കോഡുകൾ സ്കാൻ ചെയ്യുകയാണെങ്കിൽ നമ്മളുടെ ബാങ്ക് അക്കൗണ്ടിൽ ഉള്ള പണം അവരുടെ അക്കൗണ്ടിൽ എത്തുന്നതാണ് .

അത്തരത്തിൽ പലതരത്തിലുള്ള ഫേക്ക് QR കൊട് വ്യാപകമായി ഇപ്പോൾ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.അതുകൊണ്ടു തന്നെ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നവർ ഇത്തരത്തിലുള്ള വ്യാജൻ മാരിൽ നിന്നും അകലം പാലിക്കേണ്ടതാണ്. 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo