വാഹനങ്ങൾ ഓടിക്കുന്നവർ നിർബന്ധമായും ഇത് അറിഞ്ഞിരിക്കണം
ഇപ്പോൾ പുതിയ എ ഐ ക്യാമറകൾ വരെ സ്ഥാപിച്ചിരിക്കുന്നു
ഗതാഗത നിയമങ്ങൾ പാലിക്കുവാൻ മടിയുള്ളവർക്ക് ഇതാ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ പുതിയ പണി എത്തിയിരിക്കുന്നു .മോട്ടോർ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുവാനും അതുപോലെ തന്നെ പിഴ ഇടുന്നതിനും ഇതാ കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് പുതിയ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു .കേരളത്തിലെ മിക്ക റോഡുകളിലും ഇത്തരത്തിൽ ക്യാമറകൾ സ്ഥാപിച്ചട്ടുണ്ട് .
ഇത്തരത്തിൽ ഇതിൽ പ്രോഗ്രാം ചെയ്തിരിക്കുന്നതുപോലെ നിയമലംഘനങ്ങൾ കാണുകയാണെങ്കിൽ ചിത്രം പകർത്തുന്നതാണ് .അതുപോലെ തന്നെ 24 മണിക്കൂറും ഇത് പ്രവർത്തിക്കുന്നതായിരിക്കും .മറ്റൊരു പ്രധാന കാര്യം ഇതിൽ എടുത്തുപറയേണ്ടത് ഇത് വളരെ ചിലവേറിയ പുതിയ ഒരു സംവിധാനം കൂടിയാണ് ഇത് എന്നതാണ് .
എന്നാൽ അതുപോലെ തന്നെ നമ്മൾ പാലിക്കേണ്ട ഒന്നാണ് സ്പീഡ് .നമ്മൾ വാഹനങ്ങൾ ഓടിക്കുമ്പോൾ സ്പീഡ് ലിമിറ്റ് നോക്കാതെ ചിലപ്പോൾ ഓടിക്കാറുണ്ട് .അത്തരത്തിൽ സ്പീഡ് ലിമിറ്റ് നോക്കാതെ ഓടിക്കുന്നവർക്കും പിടിവീഴുന്നതാണ് .കാറുകൾക്ക് ,ഇരുചക്ര വാഹനങ്ങൾക്ക് എന്നിങ്ങനെ നിങ്ങൾ വാഹങ്ങൾ ഓടിക്കുമ്പോൾ പാലിക്കേണ്ട സ്പീഡ് ലിമിറ്റ് ഉണ്ട് .സ്പീഡ് ലിമിറ്റ് മുകളിൽ നോക്കാവുന്നതാണ് .