ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് പ്രവർത്തിക്കുന്നത്
സോണിയുടെ ഏറ്റവും പുതിയ NW-A105 Walkman ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് പ്രവർത്തിക്കുന്നത് .ജനുവരി 24 മുതൽ ഈ വാക്മാൻ സീരിയസ്സുകൾ ഇന്ത്യൻ വിപണിയിൽ സെയിലിനു എത്തുന്നതാണ് .ഇതിന്റെ വിപണിയിലെ വില വരുന്നത് 23990 രൂപയാണ് .അതുപോലെ തന്നെ 26 മണിക്കൂർ വരെയാണ് ഇതിന്റെ ബാറ്ററി ലൈഫ് കമ്പനി പറയുന്നത് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .
3.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് സോണിയുടെ NW-A105 Walkman വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 1280×720 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .ഈ Walkman ന്റെ സവിശേഷതകളിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ സൗണ്ട് ക്ലാരിറ്റിയാണ് .ഹൈ -റെസ് സൗണ്ട് ക്ലാരിറ്റി ഈ മോഡലുകൾക്ക് ലഭിക്കുന്നുണ്ട് .കൂടാതെ Walkmanന്റെ സവിശേഷതകളിൽ എടുത്തു പറയണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് .16 മണിക്കൂർ വരെയാണ് ഇതിനു ബാറ്ററി ലൈഫ് ലഭിക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 128 ജിബിവരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ .DSEE HX & S-Master HX സപ്പോർട്ടും ഈ മോഡലുകൾക്ക് ലഭിക്കുന്നതാണ് .സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നതിന് മുൻപ് പാട്ടുകൾ കേൾക്കുവാൻ ആശ്രയിച്ചിരുന്നത് ഇത്തരത്തിലുള്ള Walkman ആയിരുന്നു .ആ പഴയകാലത്തിലേക്കുള്ള ഒരു ഓർമ്മയാണ് NW-A105 Walkman മോഡലുകൾ എത്തിച്ചിരിക്കുന്നത് .