സോണിയുടെ പുതിയ രണ്ടു LED ടെലിവിഷനുകൾ കൂടി ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു .സോണിയുടെ 4K BRAVIA SERIES X8000H കൂടാതെ X7500H TV എന്നി മോഡലുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഈ ടെലിവിഷനുകളുടെ മറ്റു പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് X8000H കൂടാതെ X7500H ടെലിവിഷനുകൾ പുറത്തിറങ്ങുന്നത് .
BRAVIA X7500H ടെലിവിഷനുകൾ മൂന്നു മോഡലുകളിലാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .43 ഇഞ്ചിന്റെ ,49 ഇഞ്ചിന്റെ കൂടാതെ 55 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ മൂന്നു ഇഞ്ചിന്റെ ടെലിവിഷനുകളും Sony’s X1 4K പ്രൊസസ്സറുകളിലാണ് പ്രവർത്തിക്കുന്നത്ത് .കൂടാതെ ഈ ടെലിവിഷനുകൾ Android TV 9 ലാണ് പ്രവർത്തിക്കുന്നത് .Netflix, Prime Videos, Disney+ Hotstar എങ്ങനെ പല അപ്പ്ലികേഷനുകളും ഇതിൽ സപ്പോർട്ട് ആകുന്നതാണ് .
ടെലിവിഷനുകൾ മൂന്നു മോഡലുകളിലാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .49 ഇഞ്ചിന്റെ ,65 ഇഞ്ചിന്റെ കൂടാതെ 85 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ മൂന്നു ഇഞ്ചിന്റെ ടെലിവിഷനുകളും Sony’s X1 4K HDR പ്രൊസസ്സറുകളിലാണ് പ്രവർത്തിക്കുന്നത്ത് .കൂടാതെ ഈ ടെലിവിഷനുകൾ Android TV 9 ലാണ് പ്രവർത്തിക്കുന്നത് .
Netflix, Prime Videos, Disney+ Hotstar എങ്ങനെ പല അപ്പ്ലികേഷനുകളും ഇതിൽ സപ്പോർട്ട് ആകുന്നതാണ് .അതുപോലെ തന്നെ ഗൂഗിൾ അസിസ്റ്റന്റ് ഇതിൽ എനേബിൾ ആയി തന്നെ ലഭിക്കുന്നതാണ് .അതുപോലെ തന്നെ Chromecast സപ്പോർട്ടും ഈ ടെലിവിഷനുകൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ 4K , HDR കൂടാതെ Dolby Vision എന്നിവ സപ്പോർട്ട് ചെയ്യുന്നതാണ് .
SONY BRAVIA X8000H ടെലിവിഷനുകളുടെ വില നോക്കുകയാണെങ്കിൽ 85 ഇഞ്ചിന്റെ ടെലിവിഷനുകൾക്ക് Rs 5,99,990 രൂപയും കൂടാതെ 65 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് Rs 1,39,990 രൂപയും ആണ് വില വരുന്നത് .അടുത്തതായി 55X7500H മോഡലുകളുടെ വിലയാണ് .43 ഇഞ്ചിന്റെ മോഡലുകൾക്ക് 79,990 രൂപയാണ് വില വരുന്നത് .