സ്മാർട്ട് ഫോൺ ഗൈഡ് ;സ്മാർട്ട് ഫോണുകൾ വാങ്ങിക്കുമ്പോൾ മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്മാർട്ട് ഫോൺ ഗൈഡ് ;സ്മാർട്ട് ഫോണുകൾ വാങ്ങിക്കുമ്പോൾ മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
HIGHLIGHTS

സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പെർഫോമൻസ് മുതൽ ആന്തരിക സവിശേഷതകൾ വരെ

ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പലതരത്തിലുള്ള പല ഫീച്ചറുകളിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ബഡ്ജറ്റ് റെയിഞ്ചിൽ അതായത് നമ്മുടെ കൈയ്യിൽ ഉള്ള പൈസയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്ന പല സ്മാർട്ട് ഫോണുകളും ഇപ്പോൾ വിപണിയിൽ ലഭ്യമാക്കുന്നുണ്ട് .ഉദാഹരണത്തിന് 5000 രൂപ റെയിഞ്ചിൽ ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഡ്യൂവൽ ക്യാമറയിൽ തന്നെ ഫോണുകൾ വാങ്ങിക്കുവാനും സാധിക്കുന്നതാണ് .ഇത്തരത്തിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നതിനു മുൻപ് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെയാണ് .

5000 രൂപ റെയിഞ്ചിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നവർ ശ്രദ്ധിക്കേണ്ട ആദ്യ കാര്യം അതിന്റെ ആന്തരിക സവിശേഷതകളും കൂടാതെ പ്രൊസസ്സറുകളും ആണ് .കഴിവതും 5000 രൂപ റെയിഞ്ചിൽ ലഭിക്കുന്ന 2 ജിബി 32 ജിബി സ്മാർട്ട് ഫോൺ വേരിയന്റുകൾ തന്നെ വാങ്ങിക്കുവാൻ ശ്രദ്ധിക്കുക .കാരണം 5000 രൂപ റെയ്ഞ്ചിൽ ഫോണുകൾ ക്യാമറകൾക്ക് മുൻഗണന നൽകാറില്ല.അതുകൊണ്ടു തന്നെ പെർഫോമൻസ് നോക്ക് ഫോണുകൾ തിരഞ്ഞെടുക്കുക .

കൂടാതെ സ്റ്റാൻഡേർഡ് പ്രോസസറുകൾ തന്നെ തിരഞ്ഞെടുക്കുക .ഉദാഹരണത്തിന് സ്നാപ്ഡ്രാഗൺ പോലെയുള്ള പ്രൊസസ്സറുകൾ തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കുക .അടുത്തതായി 10000 രൂപയ്ക്ക് മുകളിൽ ഫോണുകൾ വാങ്ങിക്കുന്നവർ ഇപ്പോൾ ഒരുപാടു ഓപ്‌ഷനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .48 ,64 മെഗാപിക്സൽ ക്യാമറ ഫോണുകൾ ലഭ്യമാകുന്നതാണു് .

കൂടാതെ 6000mah ബാറ്ററിയിൽ വരെ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നിങ്ങളുടെ ഉപയോഗത്തിന് അനുസരിച്ചു ഫോണുകൾ തിരഞ്ഞെടുക്കുവാൻ ധാരാളം ഓപ്‌ഷനുകൾ ലഭിക്കുന്നുണ്ട് .ഗെയിമുകൾ കളിക്കുന്നവർ ആണെങ്കിൽ മികച്ച പ്രൊസസ്സറുകളും ,നല്ല ആന്തരിക സവിശേഷതകൾ ഉള്ള ഫോണുകൾ തിരഞ്ഞെടുക്കുക .

ഇപ്പോൾ സാംസങ്ങിന്റെ 6000 mah ബാറ്ററി ഫോണുകൾ അതിന്നായി തന്നെ വിപണിയിൽ ലഭ്യമാക്കുന്നുണ്ട് .എന്നാൽ ഗെയിമിങ്ങിനു ഫ്ലാഗ് ഷിപ്പ് ഫോണുകൾ നോക്കുന്നവർക്ക് അസൂസിന്റെ ROG സീരിയസ്സ് തന്നെയാണ് മികച്ചത് .20000 രൂപയ്ക്ക് താഴെ മികച്ച ക്യാമറ ഫോണുകളും ഇപ്പോൾ വിപണിയിൽ ലഭിക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo