SHINCO പുതിയ ടെലിവിഷനുകൾ വിപണിയിൽ എത്തിയിരിക്കുന്നു

SHINCO പുതിയ ടെലിവിഷനുകൾ വിപണിയിൽ എത്തിയിരിക്കുന്നു
HIGHLIGHTS

SHINCOയുടെ പുതിയ ടെലിവിഷനുകൾ ഇപ്പോൾ എത്തിയിരിക്കുന്നു

43-INCH 4K HDR സപ്പോർട്ട് ടെലിവിഷനുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത്

20999 രൂപയാണ് ഈ ടെലിവിഷനുകളുടെ വില വരുന്നത്

ബഡ്ജറ്റ് റെയിഞ്ചിൽ വലിയ ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ SHINCO പുറത്തിറക്കുന്ന പുതിയ ടെലിവിഷനുകൾ വാങ്ങിക്കാവുന്നതാണ് .SHINCO S43UQLS 43-INCH ടെലിവിഷനുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഈ ടെലിവിഷനുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റവും പിന്നെ ഈ ടെലിവിഷനുകളുടെ  HDR സപ്പോർട്ട് ഒക്കെ തന്നെയാണ് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

SHINCO S43UQLS 43-INCH 4K HDR TV

ആദ്യം തന്നെ ഇതിൽ പറയേണ്ടത് ഇതിന്റെ ഇഞ്ച് ആണ് .43 ഇഞ്ചിന്റെ 4K HDR സപ്പോർട്ടിലാണ് ഈ ടെലിവിഷനുകൾ എത്തിയിരിക്കുന്നത്  .കൂടാതെ ഈ റെക്കവിഷനുകൾ HDR 10 സപ്പോർട്ട് ലഭിക്കുന്നതാണ് .അതുപോലെ തന്നെ A55 quad-core പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് 
SHINCO S43UQLS 43 മോഡലുകൾക്കുള്ളത് .

കൂടാതെ ഈ ടെലിവിഷനുകൾക്ക് 3 HDMI ports കൂടാതെ  2 USB ports എന്നിവയും ലഭിക്കുന്നതാണ് . Hotstar, Zee5, Sony Liv, Voot, Sun NXT, Jio Cinema, Eros Now, Hungama Play, Alt Balaji, Movie Box, Bloomberg Quint പല ആപ്ലിക്കേഷനുകളും ലഭിക്കുന്നതാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 20999 രൂപയാണ് ഇതിന്റെ വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo