സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഓഫറുകളിൽ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സ്മാർട്ട് ഫോൺ ഓഫറുകളിലൂടെ ഇപ്പോൾ സാംസങ്ങിന്റെ സാംസങ്ങ് ഗാലക്സി M53 5G എന്ന സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എസ് ബി ഐ ബാങ്ക് ക്രെഡിറ്റ് കാർഡ് നൽകുന്ന 1250 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാകുന്നതാണു് .
ഡിസ്പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.7ഇഞ്ചിന്റെ ഫുൾ HD+ sAMOLED ഡിസ്പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപ്പോലെ തന്നെ 120Hz റിഫ്രഷ് റേറ്റും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ മറ്റു ഡിസ്പ്ലേ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 1080 × 2400 പിക്സൽ റെസലൂഷനും Gorilla Glass 5 പ്രൊട്ടക്ഷനും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .
അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .MediaTek Dimensity 900 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 5000mah ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 108 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .108 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 2 മെഗാപിക്സൽ മാക്രോ ലെൻസുകൾ + 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ എന്നിവയാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .
വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾക്ക് വിപണിയിൽ 26499 രൂപയും അതുപോലെ തന്നെ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾക്ക് വിപണിയിൽ 28499 രൂപയും ആണ് വിപണിയിൽ വില വരുന്നത് .