സാംസങ്ങിന്റെ പുതിയ ടെലിവിഷനുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങിയിരുന്നു .Samsung Neo QLED ടെലിവിഷനുകളാണ് വിപണിയിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത് .4K QN85A TV കൂടാതെ 8K QN700A TV എന്നി മോഡലുകളാണ് ഇത് .ഈ ടെലിവിഷനുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 4K കൂടാതെ 8K സപ്പോർട്ടുകൾ തന്നെയാണ് .അതുപോലെ തന്നെ Dolby 5.1 സൗണ്ട് ഇതിനു ലഭിക്കുന്നതാണ് .ഈ ടെലിവിഷനുകളുടെ മറ്റു സവിശേഷതകൾ നോക്കാം .
ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ SAMSUNG QN700A NEO QLED 8K SMART ടെലിവിഷനുകൾ 65 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .Neo Quantum പ്രോസ്സറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .HDR10+ കൂടാതെ HLG വീഡിയോ ഫോർമാറ്റുകൾ ,4K@144Hz എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .
Bluetooth 5.2,HDMI eARC,4x HDMI പോർട്ടുകൾ , 3x USB പോർട്ടുകൾ എന്നിവ ഇതിൽ ലഭ്യമാകുന്നതാണു് .Dolby 5.1 സൗണ്ട് സിസ്റ്റം ഇതിനു നൽകിയിരിക്കുന്നു .വില നോക്കുകയാണെങ്കിൽ 65-inch Samsung QN700A QLED 8K Smart TV മോഡലുകൾക്ക് ₹3,19,990 രൂപയാണ് വിപണിയിൽ വരുന്നത്.
55-inch Samsung QN85A QLED 4K Smart TV: ₹1,48,990
65-inch Samsung QN85A QLED 4K Smart TV: ₹2,14,990
75-inch Samsung QN85A QLED 4K Smart TV: ₹4,24,990
65-inch Samsung QN700A QLED 8K Smart TV: ₹3,19,990