64 മെഗാപിക്സൽ ക്യാമറയിൽ സാംസങ്ങ് ഗാലക്സി നോട്ട് 10 എത്തുന്നു ?
സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ എത്തുന്നു
സാംസങ്ങിന്റെ പുതിയ ക്യാമറ സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ പുറത്തിറങ്ങുന്നു .സാംസങ്ങിന്റെ നോട്ട് സീരിയസ്സിലെ പുതിയ സ്മാർട്ട് ഫോണുകളാണ് ഇനി പുറത്തിറങ്ങിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .സാംസങ്ങിന്റെ ഗാലക്സി നോട്ട് 10 മോഡലുകൾ ഉടൻ പ്രതീക്ഷിക്കാം .റിപ്പോർട്ടുകൾ പ്രകാരം 64 മെഗാപിക്സലിന്റെ ക്യാമറകളിൽ ആയിരിക്കും സാംസങ്ങ് ഗാലക്സി നോട്ട് 10 സീരിയസ്സുകൾ പുറത്തിറങ്ങുക .
48 മെഗാപിക്സലിന്റെ ഐഎംഎക്സ്586 ക്യാമറകളിലാണ് എത്തുന്നത് .കൂടാതെ സാംസങ്ങിന്റെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി 48 മെഗാപിക്സലിന്റെ ക്യാമറയിൽ എത്തുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു .സാംസങ്ങിന്റെ ആദ്യത്തെ 64 മെഗാപിക്സലിന്റെ ക്യാമറയിൽ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകളാണ് ഇത് .ഈ വർഷം അവസാനത്തോടുകൂടിയാണ് സാംസങ്ങിന്റെ ഗാലക്സി നോട്ട് 10 സീരിയസ്സുകൾ പുറത്തിറക്കുക .
മറ്റു സ്മാർട്ട് ഫോൺ കമ്പനികൾ പരീക്ഷിക്കാത്ത ക്യാമറ ടെക്നൊളജിയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ പിക്സൽ മെർജിങ് ടെക്നോളജിയും അതുപോലെ റീമൊസൈയ്ക് അൽഗോരിതവും ഉപയോഗിച്ചാണ് സാംസങ്ങിന്റെ പുതിയ 64 മെഗാപിക്സലിന്റെ ക്യാമറ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നത് .അതുപോലെ പുതിയ ടെക്നോളജിയിൽ ഫുൾ HD റെക്കോർഡിങ്ങും ഇതിൽ സാധ്യമാകുന്നതാണ് .