Samsung Galaxy Z Flip ഫോണുകളുടെ പ്രീ ഓർഡർ ആമസോണിൽ ആരംഭിച്ചു ;വില 1,09,999

Samsung Galaxy Z Flip ഫോണുകളുടെ പ്രീ ഓർഡർ ആമസോണിൽ ആരംഭിച്ചു ;വില 1,09,999
HIGHLIGHTS

ആമസോണിൽ നിന്നും പുതിയ സാംസങ്ങ് ഫ്ലിപ്പ് ഫോണുകൾ വാങ്ങിക്കാം

സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് Samsung Galaxy Z Flip എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലും പുറത്തിറങ്ങിയിരിക്കുകയാണ് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും പ്രീ ഓർഡറുകൾ നടത്തുവാൻ സാധിക്കുന്നതാണ് .Samsung Galaxy Z Flip ഫോണുകളുടെ വില വരുന്നത് 1,09,999 രൂപയാണ് .രണ്ടു ഡിസ്‌പ്ലേയാണ് ഇതിന്റെ പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് .

Samsung Galaxy Z Flip 

ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഡിസ്പ്ലേ തന്നെയാണ് .6.7 ഇഞ്ചിന്റെ  HDR10+ dynamic AMOLED ഡിസ്പ്ലേ കൂടാതെ 2636 x 1080 പിക്സൽ റെസലൂഷനും അടുത്തതായി  6.7 ഇഞ്ചിന്റെ മറ്റൊരു ഇന്നർ കവർ ഡിസ്‌പ്ലേയും ആണ് ഇതിനുള്ളത് .HDR10+ സപ്പോർട്ടോടുകൂടിയാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .അടുത്തതായി ഇതിൽ പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകളുടെ സവിശേഷതകൾ തന്നെയാണ് .

2.9GHz+2.4GHz+1.7GHz Snapdragon 855+ octa core പ്രൊസസ്സറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ Android v10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ ഫോണുകളുടെ മറ്റൊരു പ്രധാന ആകർഷണം .12MP +12MP ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 10 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്കുള്ളത് .ഇതിന്റെ സൈഡിലായാണ് ഫിംഗർ പ്രിന്റ് നൽകിയിരിക്കുന്നത് .

നിലവിൽ പ്രീ ഓർഡറുകൾ നടത്തുവാൻ സാധിക്കുന്നത് 8 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ മോഡലുകളെയാണ് .8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജ് എന്നി വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .3300mAH ന്റെ ബാറ്ററി ലൈഫും Samsung Galaxy Z Flip  സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ബ്ലാക്ക് കൂടാതെ പർപ്പിൾ എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .1,09,999 രൂപയാണ് ഇതിന്റെ വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo