സാംസങ്ങ് ഗാലക്സി S22 സീരിസ്സ് ഫോണുകൾ അടുത്ത മാസ്സം ഇന്ത്യയിൽ ?
സാംസങ്ങിന്റെ ഗാലക്സി എസ് 22 സീരിസ്സ് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു
റിപ്പോർട്ടുകൾ പ്രകാരം മാർച്ച് മാസ്സത്തിൽ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം
സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നു .സാംസങ്ങിന്റെ പുതിയ ഗാലക്സി എസ് 22 സീരീസുകളാണ് വിപണിയിൽ പുറത്തിറങ്ങുന്നത് .സാംസങ്ങിന്റെ Samsung Galaxy S22 Ultra, Samsung Galaxy S22 Plus കൂടാതെ Samsung Galaxy S22 എന്നി സ്മാർട്ട് ഫോണുകളാണ് വിപണിയിൽ പ്രതീക്ഷിക്കുന്നത് .
നേരത്തെ പറഞ്ഞിരുന്നത് ഈ സ്മാർട്ട് ഫോണുകൾ ഫെബ്രുവരി 9 നു വിപണിയിൽ പുറത്തിറങ്ങും എന്നായിരുന്നു .എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ Samsung Galaxy S22 സീരിസ്സ് സ്മാർട്ട് ഫോണുകൾ മാർച്ച് മാസ്സത്തിൽ ആയിരിക്കും വിപണിയിൽ എത്തുക .പ്രമുഖ ലീക്കർ ആയിട്ടുള്ള Jon Prosser ആണ് ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് .
എന്നാൽ ഫെബ്രുവരി 9 നു പുറത്തിറങ്ങുവാനിരിക്കുന്ന ഈ Samsung Galaxy S22 സീരിസ്സ് സ്മാർട്ട് ഫോണുകൾ മാർച്ച് 11 എത്തും എന്നാണ് സൂചനകൾ .അതുപോലെ തന്നെ സാംസങ്ങ് ഗാലക്സി S22 Ultra സ്മാർട്ട് ഫോണുകൾ ഫെബ്രുവരി 25 നു എത്തും എന്നാണ് ലീക്കർ ആയിട്ടുള്ള Jon Prosser ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത് .ഇന്ത്യൻ വിപണിയിലും ഈ സ്മാർട്ട് ഫോണുകൾ മാർച്ച് മാസത്തിൽ തന്നെ പ്രതീക്ഷിക്കാം .