കാത്തിരുന്ന സാംസങ്ങ് ഗാലക്സി S21 FE 5G ഫോണുകൾ പുറത്തിറക്കി

കാത്തിരുന്ന സാംസങ്ങ് ഗാലക്സി S21 FE 5G ഫോണുകൾ പുറത്തിറക്കി
HIGHLIGHTS

സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

Samsung Galaxy S21 FE എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ അവതരിപ്പിച്ചത്

സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Samsung Galaxy S21 FE എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .മികച്ച സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ടു തന്നെയാണ് Samsung Galaxy S21 FE എന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ 54999 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ ആരംഭ വില വരുന്നത് .മറ്റു സവിശേഷതകൾ നോക്കാം .

Samsung Galaxy S21 FE

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.4 ഇഞ്ചിന്റെ ഫുൾ HD പ്ലസ്  Dynamic AMOLE 2X ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 120Hz റിഫ്രഷ് റേറ്റും കൂടാതെ Corning Gorilla Glass സംരക്ഷണവും ഇതിനു നൽകിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ Samsung Galaxy S21 FE സ്മാർട്ട് ഫോണുകൾ 5nm Exynos 2100 പ്രോസ്സസറുകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നല്കുയിരിക്കുന്നത് .12 മെഗാപിക്സൽ + 12 മെഗാപിക്സൽ +8 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 4,500mAhന്റെ ബാറ്ററി ലൈഫ് ആണ്  (25W സൂപ്പർ ഫാസ്റ്റ് ചാർജിങ് ബാറ്ററി കൂടാതെ 15W വയർലെസ്സ് ചാർജിങ് )നൽകിയിരിക്കുന്നത്.വില നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 54999 രൂപയാണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo