സാംസങ്ങിന്റെ ഗാലക്സി S20 അൾട്രാ ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ്

സാംസങ്ങിന്റെ ഗാലക്സി S20 അൾട്രാ ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ്
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ

4000 രൂപവരെയാണ് ക്യാഷ് ബാക്ക് ലഭിക്കുന്നത്

സാംസങ്ങിന്റെ 108 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളിൽ പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ ആണ് Samsung Galaxy S20 Ultra എന്ന മോഡലുകൾ .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും 4000 രൂപയുടെ ഇൻസ്റ്റന്റ് വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .   6.90 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .

കൂടാതെ ഈ ഫോണുകൾക്ക് 1440×3200 പിക്സൽ റെസലൂഷനും ലഭിക്കുന്നതാണ് .സാംസങ്ങിന്റെ സ്വന്തം Samsung Exynos 990 പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസ്സറുകളുടെ പ്രവർത്തനം നടക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത ഇതിന്റെ ക്യാമറകൾ തന്നെയാണ് .108 മെഗാപിക്സൽ + 48 മെഗാപിക്സൽ + 12 + VGA മെഗാപിക്സലിന്റെ ക്വാഡ്  ക്യാമറകളാണ് ഇതിനുള്ളത് .

അതായത് പുറകിൽ മുഴുവനായി 168 മെഗാപിക്സലിന്റെ ക്യാമറകൾ ഉണ്ട് എന്ന് സാരം .കൂടാതെ 40 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 12 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണുള്ളത് .Android 10ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .5000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽപെട്ട സ്മാർട്ട് ഫോണുകൾ ആണിത് .അതുപോലെ തന്നെ ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത ഇതിന്റെ 5ജി കണക്ടിവിറ്റിയാണ് .ഈ ഫോണുകൾക്ക് 5ജി സപ്പോർട്ട് ലഭ്യമാകുന്നതാണു് .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും 97,999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 4000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo