108MP ക്യാമറയിൽ SAMSUNG GALAXY S11 പുറത്തിറങ്ങുന്നു ?

Updated on 06-Nov-2019
HIGHLIGHTS

സാംസങ്ങിന്റെ ഗാലക്സി നോട്ട് 10 കൂടാതെ സാംസങ്ങ് ഗാലക്സി നോട്ട് 10 പ്ലസ് എന്നി സ്മാർട്ട് ഫോണുകൾക്ക് ശേഷം ഉടൻ തന്നെ പുറത്തിറങ്ങുന്ന മറ്റൊരു ഫ്ലാഗ് ഷിപ്പ് സ്മാർട്ട് ഫോൺ ആണ് സാംസങ്ങ് ഗാലക്സി S11 എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ വെച്ച്  SAMSUNG GALAXY S11 സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് 108 മെഗാപിക്സലിന്റെ ക്യാമറയിലാണ് .ഷവോമിയാണ് ആദ്യത്തെ 108 മെഗാപിക്സലിന്റെ mi cc9 pro സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയത് .

കൂടാതെ സാംസങ്ങിന്റെ ഗാലക്സി S11 എന്ന സ്മാർട്ട് ഫോണുകൾ 108 മെഗാപിക്സലിന്റെ 2nd ജനറേഷൻ ക്യാമറയിലാണ് .അതുപോലെ തന്നെ 5x ഒപ്റ്റിക്കൽ സൂം ഓപ്‌ഷനുകളും ഇതിനുണ്ടാകും എന്നാണ് സൂചനകൾ .Samsung Galaxy Note10 സ്മാർട്ട് ഫോണുകൾക്ക് 2X ഒപ്റ്റിക്കൽ സൂം ടെലിഫോട്ടോ ലെൻസ് ആയിരുന്നു നൽകിയിരുന്നത് . സാംസങ്ങിന്റെ ഗാലക്സി S11 സ്മാർട്ട് ഫോണുകൾ ഫെബ്രുവരി 2020ൽ പുറത്തിറങ്ങുമെന്നാണ് പുറത്തുവരുന്ന സൂചനകൾ . 

https://twitter.com/UniverseIce/status/1191232782661382145?ref_src=twsrc%5Etfw

20:9 ആസ്പെക്റ്റ് റെഷിയോയും കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ൽ ആണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .സാംസങ്ങിന്റെ ഗാലക്സി A80 എന്ന സ്മാർട്ട് ഫോണുകളും പുറത്തിറങ്ങിയത് 20.9 ആസ്പെക്റ്റ് ഡിസ്പ്ലേ റെഷിയോയിൽ ആയിരുന്നു .എന്നാൽ  SAMSUNG GALAXY S11 സ്മാർട്ട് ഫോണുകളുടെ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :