സാംസങ്ങ് ഗാലക്സി S10 സീരിയസ്സുകൾ ഇപ്പോൾ റീറ്റെയ്ൽ സ്റ്റോറുകളിൽ നിന്നും വാങ്ങിക്കാം

സാംസങ്ങ് ഗാലക്സി S10 സീരിയസ്സുകൾ ഇപ്പോൾ റീറ്റെയ്ൽ സ്റ്റോറുകളിൽ നിന്നും വാങ്ങിക്കാം
HIGHLIGHTS

സാംസങ്ങിന്റെ ഗാലക്സി S10,S10പ്ലസ് കൂടാതെ ഗാലക്സി S10 e എന്നി മോഡലുകളാണ് വാങ്ങിക്കുവാൻ സാധിക്കുന്നത്

 

 
സാംസങ്ങിന്റെ ഈ വർഷം പുറത്തിറക്കിയ മൂന്നു മോഡലുകളാണ് സാംസങ്ങിന്റെ ഗാലക്സി S10,S10പ്ലസ് കൂടാതെ ഗാലക്സി S10 e .ഇപ്പോൾ ഓൺലൈൻ ഷോപ്പുകളിൽ നിന്നും മാത്രമല്ല സ്റ്റോറുകളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .55900രൂപമുതലാണ് ഈ സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത് .കൂടാതെ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നു .ഈ ഫോണുകളുടെ സവിഷേശതകൾ നോക്കാം .

സാംസങ്ങിന്റെ ഗാലക്സി S10 ;6.1ഇഞ്ചിന്റെ QHD+ ഇൻഫിനിറ്റി ഓ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്‌പ്ലേ റേഷിയോയും ഇതിന്റെ ഡിസ്‌പ്ലേകൾ കാഴ്ചവെക്കുന്നുണ്ട് .HDR10+ സപ്പോർട്ട് ആണ് ഇതിനുള്ളത് .കൂടാതെ ഗൊറില്ല ഗ്ലാസ് 6 ന്റെ സംരക്ഷണവും ഇതിനുണ്ട് .Qualcomm Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .എന്നാൽ ഇന്ത്യൻ വിപണിയിലെ എഡിഷനുകളിൽ ഇത് Exynos 9820 പ്രോസസറുകളാണ് എത്തുന്നത് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 512 ജിബിവരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ ട്രിപ്പിൾ പിൻ ക്യാമറകളാണ് ഇതിനുള്ളത് .

12 മെഗാപിക്സലിന്റെ വൈഡ് അങ്കിൾ ലെൻസ് & 12 മെഗാപിക്സലിന്റെ ടെലിഫോട്ടോ ലെൻസ് കൂടാതെ 16 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ലെൻസ് എന്നിവയാണുള്ളത് .കൂടാതെ 10 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .Android 9 Pie ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .3,400mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില ആരംഭിക്കുന്നത് 66900 രൂപമുതൽ ആണ് .84900 രൂപയുടെ മോഡലുകൾവരെയുണ്ട് .

സാംസങ്ങിന്റെ ഗാലക്സി S10പ്ലസ്  ;6.4 ഇഞ്ചിന്റെ  ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്‌പ്ലേ റേഷിയോയും ഇതിന്റെ ഡിസ്‌പ്ലേകൾ കാഴ്ചവെക്കുന്നുണ്ട് .HDR10+ സപ്പോർട്ട് ആണ് ഇതിനുള്ളത് .കൂടാതെ ഗൊറില്ല ഗ്ലാസ് 6 ന്റെ സംരക്ഷണവും ഇതിനുണ്ട് .Qualcomm Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .എന്നാൽ S10 മോഡലുകൾക്ക് ഉള്ളതുപോലെ തന്നെ ഇന്ത്യൻ വിപണിയിലെ എഡിഷനുകളിൽ ഇത് Exynos 9820 പ്രോസസറുകളാണ് എത്തുന്നത് .രണ്ടു വേരിയന്റുകൾ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്  .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് അതുപോലെ തന്നെ 12ജിബിയുടെ റാംമ്മിൽ 512 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,1TB വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .ക്യാമറകളും S10 മോഡലുകളുടേതുപോലെ തന്നെയാണ് .പക്ഷെ സെൽഫിയിൽ S10പ്ലസ്  മോഡലുകൾക്ക് ഡ്യൂവൽ ആണുള്ളത് .4,100mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .73900 രൂപമുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത് .91900 & 117900 രൂപവരെയുള്ള മോഡലുകൾ ലഭ്യമാകുന്നതാണു് .

സാംസങ്ങിന്റെ ഗാലക്സി S10e  ;5.8 ഇഞ്ചിന്റെ  ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്‌പ്ലേ റേഷിയോയും ഇതിന്റെ ഡിസ്‌പ്ലേകൾ കാഴ്ചവെക്കുന്നുണ്ട് .Qualcomm Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .എന്നാൽ ഇന്ത്യൻ വിപണിയിലെ എഡിഷനുകളിൽ ഇത് Exynos 9820 പ്രോസസറുകളാണ് എത്തുന്നത് .രണ്ടു വേരിയന്റുകൾ പുറത്തിറങ്ങിയിരുന്നു .6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് അതുപോലെ തന്നെ 8 ജിബിയുടെ റാംമ്മിൽ 512 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .3,100mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .12 + 16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 10 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .55900 രൂപമുതലാണ് ഈ സ്മാർട്ട് ഫോണുകൾ തുടങ്ങുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo