സാംസങ്ങ് ഗാലക്സി S10ന്റെ 5G എഡിഷൻ ഏപ്രിൽ 5നു പുറത്തിറക്കുന്നു
സൗത്ത് കൊറിയയിലാണ് ഇത് ഏപ്രിൽ 5നു പുറത്തിറക്കുന്നത്
കഴിഞ്ഞ മാസം സാംസങ്ങ് പുറത്തിറക്കിയ സ്മാർട്ട് ഫോൺ ആയിരുന്നു സാംസങ്ങ് ഗാലക്സി S10 സ്മാർട്ട് ഫോണുകൾ .സാംസങ്ങിന്റെ ആദ്യത്തെ 5ജി സ്മാർട്ട് ഫോൺ എന്ന സവിശേഷതകളും ഈ മോഡലുകൾക്കുണ്ട് .ഇപ്പോൾ ഇതാ ഗാലക്സി S10 5ജി എഡിഷനുകൾ ലോകവിപണിയിൽ പുറത്തിറക്കുന്നു .ഏപ്രിൽ 5നു ആണ് ഇത് സൗത്ത് കൊറിയയിൽ പുറത്തിറക്കുന്നത് .ഇതിന്റെ വിപണിയിലെ പ്രതീക്ഷിക്കുന്ന വില Rs 85,000 രൂപയാണ് .85000 രൂപമുതൽ 94,500 രൂപവരെയുള്ള മോഡലുകൾ പുറത്തിറക്കുന്നുണ്ട് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ എന്തൊക്കെയാണ് എന്ന് നോക്കാം .
6.7ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .കൂടാതെ 19.9 ഡിസ്‌പ്ലേ റേഷിയോയും ഇതിന്റെ ഡിസ്‌പ്ലേകൾ കാഴ്ചവെക്കുന്നുണ്ട് .HDR10+ സപ്പോർട്ട് ആണ് ഇതിനുള്ളത് .കൂടാതെ ഗൊറില്ല ഗ്ലാസ് 6 ന്റെ സംരക്ഷണവും ഇതിനുണ്ട് .Qualcomm Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .എന്നാൽ ഇന്ത്യൻ വിപണിയിലെ എഡിഷനുകളിൽ ഇത് Exynos 9820 പ്രോസസറുകളാണ് എത്തുന്നത് .8ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജ് കൂടാതെ 8 ജിബിയുടെ റാം 512 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾ ആണ് പുറത്തിറങ്ങുന്നത് .
12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ട്രിപ്പിൾ പിൻ ക്യാമറകളും ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .16 മെഗാപിക്സലിന്റെ + 10 മെഗാപിക്സലിന്റെ + 8 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകൾ ഇതിനുണ്ട് .Android 9 Pie ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .3,400mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫുംഇതിൽ പ്രതീക്ഷിക്കാം .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം Rs85000 രൂപമുതൽ ആണ് .