SAMSUNG GALAXY NOTE10 LITE സ്മാർട്ട് ഫോണുകൾ എത്തുന്നു ?

SAMSUNG GALAXY NOTE10 LITE സ്മാർട്ട് ഫോണുകൾ എത്തുന്നു ?
HIGHLIGHTS

സാംസങ്ങിന്റെ ഏറ്റവും പുതിയ GALAXY NOTE10 LITE ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തി

സാംസങ്ങിന്റെ ഗാലക്സി നോട്ട് 10 എന്ന സീരിയസ്സിൽ പുതിയൊരു മോഡൽകൂടി ഇപ്പോൾ ഇന്ത്യൻ വിപണിയിൽഎത്തുന്നു  .SAMSUNG GALAXY NOTE10 LITE എന്ന സ്മാർട്ട് ഫോണുകൾ ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത് .ഏകദേശം 36000 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില പ്രതീക്ഷിക്കുന്നത് .ജനുവരി 23 മുതൽ എല്ലാ പ്ലാറ്റ്ഫോമുകളിലും ഇത് സെയിലിനു എത്തുന്നതാണ് .S പെൻ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .

SAMSUNG GALAXY NOTE10 LITE 

 6.7-ഇഞ്ചിന്റെ ഫുൾ HD+ Super AMOLED പ്ലസ് ഇൻഫിനിറ്റി -O ഡിസ്‌പ്ലേയിൽ ആണ് ഇത് എത്തുന്നത് .കൂടാതെ 2400×1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ സാംസങ്ങിന്റെ സ്വന്തം Samsung Exynos 9810 (Mali G72MP18 GPU)പ്രോസസറുകളിൽ ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .രണ്ടു വേരിയന്റുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പ്രതീഷിക്കാവുന്നതാണ് .6 ജിബിയുടെ റാംമ്മിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നതാണു് .

 512GB വരെ മൈക്രോ SD കാർഡുകൾ ഉപയോഗിച്ച് മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ OneUI 2.0ബേസ് Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .Samsung Galaxy Note10 Lite സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകൾ ആണ് നൽകിയിരിക്കുന്നത് .12 മെഗാപിക്സലിന്റെ ഡ്യൂവൽ പിക്സൽ റിയർ ക്യാമറ + 12 മെഗാപിക്സലിന്റെ ടെലിഫോട്ടോ ലെൻസ് + 12 മെഗാപിക്സലിന്റെ അൾട്രാ വൈഡ് സെൻസറുകൾ എന്നിവയാണുള്ളത് .

അതുപോലെ തന്നെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് . 25Wന്റെ ഫാസ്റ്റ് ചാർജിങ് സംവിധാനവും കൂടാതെ 4500mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ra Glow, Aura Black കൂടാതെ  Aura Red എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo