SAMSUNG GALAXY NOTE10 LITE ഫോണുകൾ സെയിലിനു എത്തി ;വില 38,999

Updated on 03-Feb-2020
HIGHLIGHTS

പ്രധാന ഓൺലൈൻ ഷോപ്പുകളിൽ നിന്നും സാംസങ്ങിന്റെ ഒഫീഷ്യൽ വെബ് സൈറ്റിൽ നിന്നും വാങ്ങിക്കാം

സാംസങ്ങിന്റെ കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ ആയിരുന്നു സാംസങ്ങിന്റെ SAMSUNG GALAXY NOTE10 LITE എന്ന സ്മാർട്ട് ഫോണുകൾ .രണ്ടു വേരിയന്റുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ സെയിലിനു എത്തിയിരിക്കുകയാണ് .പ്രധാന ഓൺലൈൻ ഷോപ്പുകളിൽ നിന്നും സാംസങ്ങിന്റെ ഒഫീഷ്യൽ വെബ് സൈറ്റിൽ നിന്നും ഇപ്പോൾ ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വില 38999 രൂപയാണ് .

സാംസങ്ങ് ഗാലക്സി നോട്ട് 10 ലൈറ്റ് 

 6.7-ഇഞ്ചിന്റെ ഫുൾ HD+ Super AMOLED പ്ലസ് ഇൻഫിനിറ്റി -O ഡിസ്‌പ്ലേയിൽ ആണ് ഇത് എത്തിയിരിക്കുന്നത് .കൂടാതെ 2400×1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ സാംസങ്ങിന്റെ സ്വന്തം Samsung Exynos 9810 (Mali G72MP18 GPU)പ്രോസസറുകളിൽ ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

രണ്ടു വേരിയന്റുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ഇപ്പോൾ സെയിലിനു എത്തിയിരിക്കുന്നത് .6 ജിബിയുടെ റാംമ്മിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നതാണു് .

 512GB വരെ മൈക്രോ SD കാർഡുകൾ ഉപയോഗിച്ച് മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ OneUI 2.0ബേസ് Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .Samsung Galaxy Note10 Lite സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകൾ ആണ് നൽകിയിരിക്കുന്നത് .12 മെഗാപിക്സലിന്റെ ഡ്യൂവൽ പിക്സൽ റിയർ ക്യാമറ + 12 മെഗാപിക്സലിന്റെ ടെലിഫോട്ടോ ലെൻസ് + 12 മെഗാപിക്സലിന്റെ അൾട്രാ വൈഡ് സെൻസറുകൾ എന്നിവയാണുള്ളത് .

അതുപോലെ തന്നെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് . 25Wന്റെ ഫാസ്റ്റ് ചാർജിങ് സംവിധാനവും കൂടാതെ 4500mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ra Glow, Aura Black കൂടാതെ  Aura Red എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :