5ജി സപ്പോർട്ടിൽ സാംസങ്ങ് ഗാലക്സി നോട്ട് 10 ,നോട്ട് 10പ്ലസ് പുറത്തിറക്കി
സാംസങ്ങിന്റെ പുതിയ നോട്ട് സീരിയസ്സുകൾ പുറത്തിറക്കി .സാംസങ്ങ് ഗാലക്സി നോട്ട് 10 കൂടാതെ സാംസങ്ങ് ഗാലക്സി നോട്ട് 10 പ്ലസ് എന്നി മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ സാവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ EXYNOS 9825 പ്രോസസറുകളാണ് .കൂടാതെ 5ജി സപ്പോർട്ടോടുകൂടിയാണ് എത്തിയിരിക്കുന്നത് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .
സാംസങ് ഗാലക്സി നോട്ട് 10
അത്യാവശ്യം വലുപ്പം ഉള്ള മോഡലുകളാണ് സാംസങ്ങിന്റെ ഗാലക്സി നോട്ട് 10 .ഡിസ്പ്ലേക്കുറിച്ചു പറയുകയാണെങ്കിൽ 6.3 ഇഞ്ചിന്റെ അമലോഡ് ഡിസ്‌പ്ലേ കൂടാതെ HDR 10 സർട്ടിഫിക്കേഷനോടു കൂടിയാണ് എത്തിയിരിക്കുന്നത് .ഒപ്പം 2280 * 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .16 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ കൂടാതെ 12 മെഗാപിക്സലിന്റെ വൈഡ് അങ്കിൾ ലെന്സ് കൂടാതെ ടെലിഫോട്ടോ ലെൻസ് എന്നിവയാണുള്ളത് .സെൽഫി ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ 10 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .
ഡിസ്‌പ്ലേയുടെ നടുക്കായിട്ടാണ് ഈ ക്യാമറകൾ നൽകിയിരിക്കുന്നത് .ഇന്റെർണൽ സ്റ്റോറേജുകളെക്കുറിച്ചു പറയുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .കൂടാതെ മൈക്രോ SD സ്ലോട്ടും ഇതിൽ നൽകിയിരിക്കുന്നു .അടുത്തതായി ഇതിൽ പറയേണ്ടത് ബാറ്ററി ലൈഫിനെക്കുറിച്ചാണ് .3500 mahന്റെ ബാറ്ററി ലൈഫിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .പിന്നെ ഇത് വളരെ ലൈറ്റ് വെയിറ്റ് ആയിട്ടുള്ള ഫോണുകളാണ് .168 ഗ്രാം ഭാരം മാത്രമാണ് ഇതിനുള്ളത് .
സാംസങ് ഗാലക്സി നോട്ട് 10 പ്ലസ്
പുതിയ exynos 9825 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇന്റെർണൽ സ്റ്റോറേജുകളെക്കുറിച്ചു പറയുകയാണെങ്കിൽ ബേസ് വേരിയന്റുകൾ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ ആണ് ലഭ്യമാകുന്നതാണു് .കൂടാതെ 512 ജിബിയുടെ മറ്റൊരു വേരിയന്റും ലഭ്യമാകുന്നതാണു് .അതുപോലെ SD കാർഡ് ഉപയോഗിച്ച് മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ , 6.8 ഇഞ്ചിന്റെ ഡിസ്‌പ്ലേ ,കൂടാതെ 3040 * 1440 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .HDR 10 സർട്ടിഫിക്കേഷനോടു കൂടിയാണ് എത്തിയിരിക്കുന്നത്.ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഇതിനുള്ളത് .
16 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ കൂടാതെ 12 മെഗാപിക്സലിന്റെ വൈഡ് അങ്കിൾ ലെന്സ് കൂടാതെ ടെലിഫോട്ടോ ലെൻസ് എന്നിവയാണുള്ളത് .സാംസങ്ങിന്റെ ഗാലക്സി S10 മോഡലുകൾക്ക് നൽകിയിരിക്കുന്ന ക്യാമറ സെറ്റ് അപ്പ് തന്നെയാണ് ഇതിനു നൽകിയിരിക്കുന്നത് ..സെൽഫി ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ 10 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .ഡിസ്‌പ്ലേയുടെ നടുക്കായിട്ടാണ് ഈ ക്യാമറകൾ നൽകിയിരിക്കുന്നത് .4300 mahന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ S പെൻ പുതിയ സവിശേഷതകളോടെയാണ് എത്തിയിരിക്കുന്നത് .