108 മെഗാപിക്സൽ ക്യാമറയിൽ സാംസങ്ങ് ഗാലക്സി നോട്ട് 20 പ്ലസ് എത്തുന്നു ?

Updated on 09-Jun-2020
HIGHLIGHTS

സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു

സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു

സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നതായി സൂചനകൾ .സാംസങ്ങിന്റെ ഗാലക്സി നോട്ട് 20 സീരിയസ്സ് മോഡലുകളാണ് ഇനി പുറത്തിറങ്ങുവാനിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ .കൂടാതെ ഈ സാംസങ്ങ് ഗാലക്സി നോട്ട് 20 സീരിയസ്സുകളിൽ 108 മെഗാപിക്സൽ ക്യാമറ മോഡലുകളും പുറത്തിറങ്ങുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ .

കൂടാതെ പെർഫോമൻസിനും ഈ സ്മാർട്ട് ഫോണുകൾ മുൻഗണന നൽകുന്നു എന്നാണ് സൂചനകൾ .8 ജിബിയുടെ റാം വേരിയന്റ് മുതൽ 12 റാം വേരിയന്റുകൾ വരെ വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ ഓപറേറ്റിങ് സിസ്റ്റവും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .അതുപോലെ തന്നെ സാംസങ്ങിന്റെ മറ്റൊരു ഫോൾഡിങ് സ്മാർട്ട് ഫോണുകളും ഉടൻ തന്നെ അവതരിപ്പിച്ചേക്കും .

എന്നാൽ ഈ സ്മാർട്ട് ഫോണുകളുടെ ലോഞ്ച് തീയതിയെ സംബന്ധിച്ചുള്ള സ്ഥിതികരണം ഒന്നും തന്നെ ലഭിച്ചട്ടില്ല .എന്നാൽ ഇപ്പോൾ 108 MP + 48 MP + 12 MP + VGA ക്യാമറകളിൽ Samsung Galaxy S20 Ultra സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഓൺലൈൻ ഷോപ്പുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :