108മെഗാപിക്സൽ ക്യാമറയിൽ ഗാലക്സി M53 5ജി ഫോൺ പുറത്തിറക്കി
Samsung Galaxy M53 5G ഫോണുകൾ വിപണിയിൽ പുറത്തിറക്കി
108 മെഗാപിക്സൽ ക്യാമറകളിൽ ആണ് വിപണിയിൽ എത്തിയിരിക്കുന്നത്
സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നു .Samsung Galaxy M53 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .108 മെഗാപിക്സൽ ക്യാമറകളിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഈ Samsung Galaxy M53 5G ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .
Samsung Galaxy M53 5G സവിശേഷതകൾ
ഡിസ്പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.7ഇഞ്ചിന്റെ ഫുൾ HD+ sAMOLED ഡിസ്പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപ്പോലെ തന്നെ 120Hz റിഫ്രഷ് റേറ്റും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ മറ്റു ഡിസ്പ്ലേ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 1080 × 2400 പിക്സൽ റെസലൂഷനും Gorilla Glass 5 പ്രൊട്ടക്ഷനും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .
അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .MediaTek Dimensity 900 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 5000mah ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 108 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .108 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 2 മെഗാപിക്സൽ മാക്രോ ലെൻസുകൾ + 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ എന്നിവയാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .
വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾക്ക് വിപണിയിൽ 26499 രൂപയും അതുപോലെ തന്നെ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾക്ക് വിപണിയിൽ 28499 രൂപയും ആണ് വിപണിയിൽ വില വരുന്നത് .