108എംപി ക്യാമറയുടെ സാംസങ്ങ് ഫോൺ ഇന്ന് വിപണിയിൽ പുറത്തിറങ്ങും
Samsung Galaxy M53 5G ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു
ഏപ്രിൽ 22 നു ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നതാണ്
സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നതായി റിപ്പോർട്ടുകൾ .Samsung Galaxy M53 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇനി ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഇന്ന് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .റിപ്പോർട്ടുകൾ പ്രകാരം ഈ Samsung Galaxy M53 5Gസ്മാർട്ട് ഫോണുകൾ 108 മെഗാപിക്സലിന്റെ ക്യാമറകളിൽ വരെയാണ് വിപണിയിൽ എത്തുന്നത് .
SAMSUNG GALAXY M53 5G SPECS AND FEATURES
ഡിസ്‌പ്ലേയുടെ ഫീച്ചറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.7- ഇഞ്ചിന്റെ Super AMOLED ഡിസ്‌പ്ലേയിൽ ആണ് പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ 120Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .എന്നാൽ പ്രോസ്സസറുകളുടെ കാര്യത്തിൽ ഇതുവരെ സൂചനകൾ ഒന്നും തന്നെ ലഭിച്ചട്ടില്ല .
എന്നാൽ Dimensity 900 പ്രോസ്സസറുകളിൽ തന്നെ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ പുറത്തിറങ്ങും എന്നാണ് ലഭിക്കുന്ന സൂചനകൾ .
ആൻഡ്രോയിഡിന്റെ 12 ൽ തന്നെ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങും എന്നാണ് സൂചനകൾ .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 108 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളിൽ ആണ് വിപണിയിൽ എത്തുന്നത് എന്നാണു റിപ്പോർട്ടുകൾ .കൂടാതെ 5000mAh ന്റെ ബാറ്ററി ലൈഫും ഇതിൽ പ്രതീക്ഷിക്കാം .