108മെഗാപിക്സൽ ക്യാമറയിൽ സാംസങ്ങ് ഗാലക്സി M53 5G ഫോണുകൾ ഇതാ
Samsung Galaxy M53 5G ഫോണുകൾ വിപണിയിൽ ഇതാ എത്തുന്നു
108 മെഗാപിക്സൽ ക്യാമറകളിൽ വരെ എന്ന് ലീക്കുകൾ സൂചിപ്പിക്കുന്നു
സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നതായി റിപ്പോർട്ടുകൾ .Samsung Galaxy M53 5G എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ പുറത്തിറങ്ങുന്നതായി സൂചനകൾ ലഭിച്ചിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .റിപ്പോർട്ടുകൾ പ്രകാരം ഈ Samsung Galaxy M53 5Gസ്മാർട്ട് ഫോണുകൾ 108 മെഗാപിക്സലിന്റെ ക്യാമറകളിൽ വരെയാണ് വിപണിയിൽ എത്തുന്നത് .
SAMSUNG GALAXY M53 5G SPECS AND FEATURES
ഡിസ്‌പ്ലേയുടെ ഫീച്ചറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.7- ഇഞ്ചിന്റെ Super AMOLED ഡിസ്‌പ്ലേയിൽ ആണ് പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ 120Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .എന്നാൽ പ്രോസ്സസറുകളുടെ കാര്യത്തിൽ ഇതുവരെ സൂചനകൾ ഒന്നും തന്നെ ലഭിച്ചട്ടില്ല .
എന്നാൽ Dimensity 900 പ്രോസ്സസറുകളിൽ തന്നെ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ പുറത്തിറങ്ങും എന്നാണ് ലഭിക്കുന്ന സൂചനകൾ .
ആൻഡ്രോയിഡിന്റെ 12 ൽ തന്നെ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങും എന്നാണ് സൂചനകൾ .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 108 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളിൽ ആണ് വിപണിയിൽ എത്തുന്നത് എന്നാണു റിപ്പോർട്ടുകൾ .കൂടാതെ 5000mAh ന്റെ ബാറ്ററി ലൈഫും ഇതിൽ പ്രതീക്ഷിക്കാം .