ട്രിപ്പിൾ പിൻ ക്യാമറയിൽ സാംസങ്ങിന്റെ ഗാലക്സി M40 ഇന്ന് വിപണിയിൽ എത്തുന്നു
സാംസങ്ങിന്റെ ഗാലക്സി M30 എന്ന മോഡലുകൾക്ക് ശേഷം പുറത്തിറങ്ങുന്ന അടുത്ത സീരിയസ് ആണ് ഗാലക്സി M40 സ്മാർട്ട് ഫോണുകൾ .നാളെ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യുന്നതാണ് .അതിനു ശേഷം ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ സെയിലിനു എത്തുന്നതാണ് . പ്രകാരം 32 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .
കൂടാതെ സ്നാപ്ഡ്രാഗന്റെ പുതിയ പ്രോസസറുകൾ തന്നെയാണ് ഗാലക്സി M40 സ്മാർട്ട് ഫോണുകൾക്കും ഉള്ളത് .കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .6 ജിബിയുടെ റാം വേരിയന്റുകൾ മാത്രമാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് വേരിയന്റുകളാണ് പുറത്തിറങ്ങുന്നത് .കൂടാതെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഗാലക്സി M40 മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഇന്ന് വൈകുന്നേരം 6 മണിയ്ക്ക് ശേഷമാണു ഗാലക്സി M40 സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നത് .
കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ 9 പൈയിൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .32 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകൾ ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13 + 5 + 5 ട്രിപ്പിൾ പിൻ ക്യാമറകളിൽ ആയിരുന്നു സാംസങ്ങ് ഗാലക്സി M30 സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരുന്നത് .കൂടാതെ 3500mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .