സാംസങ്ങ് ഗാലക്സി M40 ഇന്ന് ഉച്ചയ്ക്ക് 12മണി മുതൽ വാങ്ങിക്കാം
കഴിഞ്ഞ ദിവസ്സം സാംസങ്ങ് പുറത്തിറക്കിയ ഒരു ട്രിപ്പിൾ പിൻ ക്യാമറ സ്മാർട്ട് ഫോൺ ആയിരുന്നു സാംസങ്ങ് ഗാലക്സി M40 എന്ന മോഡലുകൾ .സാംസങ്ങ് ഗാലക്സി M40 സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് 32 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് .സാംസങ്ങിന്റെ നിലവിൽ ആമസോണിൽ ലഭ്യമാകുന്ന M30 എന്ന ട്രിപ്പിൾ പിൻ സ്മാർട്ട് ഫോണുകളുടെ പിൻഗാമിയാണ് M40 മോഡലുകൾ .6 ജിബിയുടെ റാം വേരിയന്റുകൾ മാത്രമാണ് നാളെ വാങ്ങിക്കുവാൻ സാധിക്കുന്നത് . 19990 രൂപയാണ് ഇതിന്റെ വിലവരുന്നത് .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
6.3 ഇഞ്ചിന്റെ ഇൻഫിനിറ്റി o ഡിസ്‌പ്ലേയിലാണ് സാംസങ്ങ് ഗാലക്സി M40 സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .സാംസങ്ങ് ഗാലക്സി M30 സ്മാർട്ട് ഫോണുകൾക്ക് 6.4 ഇഞ്ചിന്റെ സൂപ്പർ അമലോഡ് FHDപ്ലസ് ഇൻഫിനിറ്റി U ഡിസ്‌പ്ലേകളാണ് നൽകിയിരുന്നത് .1080×2340 പിക്സൽ റെസലൂഷനും ഈ സ്മാർട്ട്ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .സെൽഫി ക്യാമറകൾ ഡിസ്‌പ്ലേയുടെ ഇടതുവശത്തു മുകളിലായാണ് നൽകിയിരിക്കുന്നത് .പ്രോസസറുകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ സ്നാപ്ഡ്രാഗന്റെ Snapdragon 675 പ്രോസസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .
എന്നാൽ സാംസങ്ങ് ഗാലക്സി M30 സ്മാർട്ട് ഫോണുകൾ Exynos 7904 പ്രോസസറുകളിലായിരുന്നു എത്തിയിരുന്നത് .സാംസങ്ങ് ഗാലക്സി M40 സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് 9 പൈയിലാണ് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം വേരിയന്റുകൾ മാത്രമാണ് ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്നത് .6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് മോഡലുകൾ ഇപ്പോൾ എത്തിയിരിക്കുന്നു .മെമ്മറി കാർഡ് ഉപയോഗിച്ച് മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .
ക്യാമറകൾ ട്രിപ്പിൾ തന്നെയാണ് M40 മോഡലുകൾക്കും നൽകിയിരിക്കുന്നത് .32 + 5 + 8 ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഉള്ളത് .എന്നാൽ ഗാലക്സി M30 സ്മാർട്ട് ഫോണുകളിൽ 13 + 5 + 5 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരുന്നത് .കൂടാതെ 3500mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും സാംസങ്ങ് ഗാലക്സി M40 സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .19990 രൂപയാണ് ഇതിന്റെ വിലവരുന്നത് .19990 രൂപയാണ് ഇതിന്റെ വിലവരുന്നത് .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .