Samsung Galaxy M40 ഇപ്പോൾ 1500 രൂപ ഡിക്കൗണ്ടിൽ വാങ്ങിക്കാം

Samsung Galaxy M40 ഇപ്പോൾ 1500 രൂപ ഡിക്കൗണ്ടിൽ വാങ്ങിക്കാം
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ സാംസങ്ങ് ഗാലക്സി M40 എന്ന സ്മാർട്ട് ഫോണുകൾ ICICI ബാങ്ക് ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .1500 രൂപവരെയാണ് ഇപ്പോൾ ക്യാഷ് ബാക്ക് ലഭിക്കുന്നത് . സാംസങ്ങ് ഗാലക്സി M30 സ്മാർട്ട് ഫോണുകൾക്ക് 6.4 ഇഞ്ചിന്റെ സൂപ്പർ അമലോഡ് FHDപ്ലസ് ഇൻഫിനിറ്റി U ഡിസ്‌പ്ലേകളാണ് നൽകിയിരുന്നത് .

1080×2340 പിക്സൽ റെസലൂഷനും ഈ സ്മാർട്ട്ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .സെൽഫി ക്യാമറകൾ ഡിസ്‌പ്ലേയുടെ ഇടതുവശത്തു മുകളിലായാണ് നൽകിയിരിക്കുന്നത് .പ്രോസസറുകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ സ്നാപ്ഡ്രാഗന്റെ Snapdragon 675 പ്രോസസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

എന്നാൽ സാംസങ്ങ് ഗാലക്സി M30 സ്മാർട്ട് ഫോണുകൾ Exynos 7904 പ്രോസസറുകളിലായിരുന്നു എത്തിയിരുന്നത് .സാംസങ്ങ് ഗാലക്സി M40 സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്  ആൻഡ്രോയിഡ് 9 പൈയിലാണ്  .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം വേരിയന്റുകൾ മാത്രമാണ് ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്നത് .6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് മോഡലുകൾ ഇപ്പോൾ എത്തിയിരിക്കുന്നു .മെമ്മറി കാർഡ് ഉപയോഗിച്ച് മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ക്യാമറകൾ ട്രിപ്പിൾ തന്നെയാണ് M40 മോഡലുകൾക്കും നൽകിയിരിക്കുന്നത് .32 + 5 + 8  ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഉള്ളത് .എന്നാൽ ഗാലക്സി M30 സ്മാർട്ട് ഫോണുകളിൽ 13 + 5 + 5 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരുന്നത് .

കൂടാതെ 3500mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും സാംസങ്ങ് ഗാലക്സി M40 സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .19990 രൂപയാണ് ഇതിന്റെപുറത്തിറങ്ങിയ വില .എന്നാൽ ഇപ്പോൾ 17,999 രൂപയ്ക്ക് ഒപ്പം 1500 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 7400 രൂപയുടെ എക്സ്ചേഞ്ച് ഓഫറുകളും ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾക്ക് ലഭ്യമാകുന്നതാണു് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo